ബ്രിട്ടന് കൂടുതല്‍ ദുരിതത്തിലാകുമെന്ന് സൂചന. ശൈത്യകാലം മുഴുവന്‍ ഗ്യാസിന് ഉയര്‍ന്ന വിലയുണ്ടാകും. വിതരണം ഇനിയും തടസ്സപ്പെട്ടാല്‍ മേഖല തന്നെ അടച്ചുപ്പൂട്ടേണ്ടിവരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഗ്യാസ് സംഭരണ ശേഷി കുറവായതിനാല്‍ പത്തു ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഇനിയോസ് സ്ഥാപകന്‍ സര് ജിം റാറ്റ് ക്ലിഫ് പറയുന്നു.
ശൈത്യം എത്തുന്നതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസിന് ആവശ്യകതയേറും. വിതരണം പഴയ നിലയിലെത്തിയില്ലെങ്കില്‍ വ്യവസായ ശാലകള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടേണ്ടിവരും. ഗ്യാസിന്റെ മൊത്തവില വീണ്ടും ഉയര്‍ന്നതോടെ നഷ്ടം താങ്ങാനാകാതെ രണ്ട് ഊര്‍ജ്ജ വിതരണ കമ്പനികള്‍ കൂടി അടച്ചുപോയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ബ്രിട്ടന്റെ സമ്പദ് ഘടനയില്‍ തന്നെ പ്രധാന പങ്കുവഹിക്കുന്ന ഗ്യാസിന്റെ ക്ഷാമവും വിലക്കയറ്റവും കോവിഡ് മൂലം ബുദ്ധിമുട്ടുന്ന സമ്പദ് ഘടനയ്ക്ക് തിരിച്ചടിയാകും.ഗ്യാസ് സ്റ്റോക്ക് തീര്‍ന്നാല്‍ തണുപ്പു സഹിക്കാതെ ജനം ബുദ്ധിമുട്ടും. വ്യവസായ ശാലകള്‍ അടച്ചാല്‍ തൊഴില്‍ നഷ്ടമുണ്ടാകും. ഉരുക്ക് രാസ വ്യവസായ രംഗത്തുള്ളവര്‍ കമ്പനികള്‍ അടച്ചിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധന വിതരണ കമ്പനികളുടെ അടച്ചുപൂട്ടല്‍ ആശങ്കയാകുകയാണ്. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ഇനി നല്‍കാനാകില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. മിക്ക കമ്പനികളും വൈദ്യുതിക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. ചരക്കു ഗതാഗത രംഗത്തെ പ്രതിസന്ധിയും ബ്രിട്ടനെ ബാധിച്ചിരിക്കേയാണ് പുതിയ റിപ്പോര്‍ട്ട്.