2018 ലെ വെള്ളപ്പൊക്കത്തില്‍ കേരളം പകച്ചുനിന്നപ്പോള്‍ എല്ലാ സഹായവുമായി മുന്നില്‍ നിന്ന യുകെയിലെ പ്രമുഖ സംഘടനയാണ് എംഎ യുകെ. തങ്ങളുടെ സേവനത്തിന്റെ പരമാവധി അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു. ഇപ്പോഴിതാ കേരളം വീണ്ടും ഒരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ എല്ലാ പിന്തുണയുമായി എംഎയുകെ ഒരുമിക്കുകയാണ്.
മരുന്നുകളും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ നടപടി തുടങ്ങി.അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 26 പേരുടെ ജീവന്‍ കവര്‍ന്ന ദുരിന്തത്തില്‍ കടുത്ത വേദനയിലാണ് യുകെ മലയാളി സമൂഹവും. നാടിന് ഒരു വേദന വരുമ്പോള്‍ പരമാവധി സഹായം എത്തിക്കാന്‍ ഏവരും കൈകോര്‍ക്കുകയാണ്.
നൂറുകണക്കിന് പേര്‍ക്കാണ് കോട്ടയത്ത് മണ്ണിടിച്ചിലില്‍ വീടുകള്‍ നഷ്ടമായത്.നിരവധി പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് എം എ യുകെ. സ്‌നേഹക്കൂട് അഭയമന്ദിരമെന്ന പ്രമുഖ ചാരിറ്റിയുമായി സഹകരിച്ചാണ് എംഎയുകെ പ്രവര്‍ത്തിക്കുക. ഈ സമയം എംഎ യുകെയുമായി സഹകരിച്ച് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിവരങ്ങളില്‍ ബന്ധപ്പെടുക
website https://mauk.org/paypaldonate or directly into our bank account – A/C no. 43074200, Sort Code: 600718. Please use 'KERALA FLOODS' as reference.
For more details about M.A.U.K and it's activities, please visit our website Mauk.org or fb.com/mauklondon