CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 27 Minutes 5 Seconds Ago
Breaking Now

ന്യൂകാസില്‍ മാന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ ; ജിജോ മാധവപ്പള്ളില്‍ ഗവര്‍ണ്ണര്‍ ജനറല്‍

ന്യൂകാസില്‍ . നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാന്‍ ( മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത്  ഈസ്റ്റ് ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു , ഞായറാഴ്ച നടന്ന ആനുവല്‍ ജനെറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ജനെറല്‍ ആയി ജിജോ മാധവപ്പള്ളില്‍ , ഡെപ്യൂട്ടി ഗവര്‍ണര്‍ ജെനെറല്‍ ആയി ജസ്റ്റിന്‍ തോമസ് , ട്രെഷറര്‍മാര്‍ ആയി ആന്‍ സുനില്‍ , സജി തോമസ് , യുക്മ പ്രതിനിധിയായി ഷൈമോന്‍ തോട്ടുങ്കല്‍ , കള്‍ച്ചറല്‍ കോഡിനേറ്റേഴ്‌സ് ആയി ബ്രീസ് ജോര്‍ജ് , ഷേര്‍ളി ബിജു . കിഡ്‌സ് കോഡിനേറ്റേഴ്‌സ് ആയി ചിഞ്ചു ജസ്റ്റിന്‍ , ഡോണ്‍ ലിസ് ജോസഫ് . പി ആര്‍ ഓ ആയി , ഡിംപിള്‍ ജിബി  . അഡ്വൈസറി കമ്മറ്റി അംഗങ്ങള്‍ ആയി , ഷിബു മാത്യു, പോപ്‌സണ്‍ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു , യോഗത്തില്‍ വച്ച് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ വായിച്ചു പാസാക്കുകയും , കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സംഘടനയെ ശക്തമായി നയിച്ച ഭാരവാഹികളെ അഭിനന്ദിക്കുകയും  ചെയ്തു .

വരും നാളുകളില്‍ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും , സംഘടനയുടെ പൊതു കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു . ന്യൂകാസില്‍ ഇംഗ്ലീഷ് മാര്‍ട്ടയേര്‍സ് പള്ളി വികാരി ഫാ. ജോണ്‍ യോഗത്തിനും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു . ഷെഫ് റോബിന്‍സ് ഫ്‌ലേവേഴ്‌സ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് ആനുവല്‍ ജെനെറല്‍ ബോഡി സമാപിച്ചത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.