CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 12 Seconds Ago
Breaking Now

നിരവധി പെണ്‍കുട്ടികളുണ്ടെന്ന പേരില്‍ പണം വാങ്ങിയ ഡേറ്റിങ് ആപ്പില്‍ ആകെയുള്ളത് അഞ്ചു പേര്‍ മാത്രം ; പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ്

ഡേറ്റിങ് ആപ്പില്‍ ആവശ്യത്തിന് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ 29കാരനായ യുവാവ് ആപ്പ് സര്‍വീസ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചതാണ് റിപ്പോര്‍ട്ട്

ഡേറ്റിങ് ആപ്പുകള്‍ ആധുനിക കാലത്ത് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മനസിന് ഇണങ്ങിയ പങ്കാളിയെ തേടി യുവാക്കള്‍ ഡേറ്റിങ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പതിവാണ്. ഇതിനിടെ ഡേറ്റിങ് ആപ്പിനെതിരെ പരാതി നല്‍കി വ്യത്യസ്തനായിരിക്കുകയാണ് യുഎസിലെ യുവാവ്.

ഡെന്‍വറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ ആവശ്യത്തിന് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ 29കാരനായ യുവാവ് ആപ്പ് സര്‍വീസ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചതാണ് റിപ്പോര്‍ട്ട്. ആപ്പില്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാന്‍ ക്രോസ് എന്ന യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെന്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

25 മുതല്‍ 35 വരെ പ്രായത്തിലുള്ള നിരവധി പെണ്‍കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായാണ് യുവാവ് വെളിപ്പെടുത്തുന്നത്. എന്നാല്‍ വലിയ പണം നല്‍കി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയില്‍ വെറും അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ആപ്പില്‍ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയില്‍ പറയുന്നു

ഡെന്‍വര്‍ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സര്‍വീസ് പ്രൊവൈഡര്‍ ആയ എച്ച്എംസെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.