CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 46 Seconds Ago
Breaking Now

ഋഷി സുനാകിന്റെ ബജറ്റ്; ബ്രിട്ടന് പുതിയ ഇക്കോണമി ഉറപ്പ് നല്‍കാന്‍ ചാന്‍സലര്‍; സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചെത്തുന്നത് ആശ്വാസം; ജിഡിപി 7.5 ശതമാനത്തിലേക്ക് വളരുന്നു; പണപ്പെരുപ്പവും, പലിശ നിരക്ക് വര്‍ദ്ധനവും കുടുംബങ്ങളെ ഞെരുക്കുമെന്ന് ആശങ്ക

കൊവിഡ്-19 ബാക്ക്‌ലോക് അവസാനിപ്പിക്കാന്‍ എന്‍എച്ച്എസിന് 5.9 ബില്ല്യണ്‍ പൗണ്ടും ചാന്‍സലര്‍ പ്രഖ്യാപിക്കും

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ബ്രിട്ടന്റെ തിരിച്ചുവരവ് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. പ്രതീക്ഷയുടെ പുതിയ യുഗത്തിലേ്ക്ക് രാജ്യത്തെ കടത്തിവിടാന്‍ കഴിയുന്ന ബജറ്റാണ് സുനാക് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നുവെന്നത് ചാന്‍സലര്‍ക്ക് കൂടുതല്‍ പണം ഇറക്കാനുള്ള വഴിയൊരുക്കും. 

അതേസമയം വില വര്‍ദ്ധനവും, ജോലിക്കാരുടെ ക്ഷാമവും ചേര്‍ന്ന് കുടുംബ ബജറ്റില്‍ സമ്മര്‍ദം ചെലുത്തുമെന്ന ആശങ്കകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. മഹാമാരിക്ക് ശേഷം രാജ്യത്തിന് പുതിയ സമ്പദ് വ്യവസ്ഥ ഉറപ്പുനല്‍കുന്ന ബജറ്റെന്ന വിശേഷണത്തില്‍ എന്‍എച്ച്എസിന് ബില്ല്യണ്‍ കണക്കിന് പൗണ്ട് ഉറപ്പാക്കുന്നതിന് പുറമെ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവും സാധ്യമാക്കും. 

മാര്‍ച്ചിലെ ബജറ്റ് സമയത്ത് നിലനിന്ന ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവ് വരുകയും, വാക്‌സിന്‍ പദ്ധതി മുന്നേറുകയും ചെയ്തതിനാല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണ്. ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് നേരത്തെ പ്രഖ്യാപിച്ച 4 ശതമാനത്തില്‍ നിന്നും 7.5 ശതമാനത്തിലേക്കാണ് ഉയരുന്നത്. ഇതോടെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കുന്ന ബജറ്റ് വിഹിതം മെച്ചപ്പെടുത്താന്‍ സുനാകിന് സാധിക്കും. 

ഏപ്രില്‍ മുതല്‍ മിനിമം വേജ് 9.50 പൗണ്ടായി ഉയര്‍ത്തുന്നതിന് പുറമെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന മരവിപ്പിക്കലും പിന്‍വലിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. കൊവിഡ്-19 ബാക്ക്‌ലോക് അവസാനിപ്പിക്കാന്‍ എന്‍എച്ച്എസിന് 5.9 ബില്ല്യണ്‍ പൗണ്ടും ചാന്‍സലര്‍ പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.