CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 32 Seconds Ago
Breaking Now

ലോകത്തെ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തി ; ആദ്യം രോഗം ബാധിച്ചത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യവില്‍പ്പനക്കാരിയ്ക്ക്

2019 ഡിസംബര്‍ 11നായിരുന്നു ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്

ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ട് അടുത്ത മാസം രണ്ടു വര്‍ഷം തികയാനിരിക്കുകയാണ്. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് പടര്‍ന്നുപിടിക്കുന്നത്. എന്നാല്‍, ഒരു അക്കൗണ്ടന്റ് ആയിരുന്നു ആദ്യത്തെ കോവിഡ് രോഗി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു പഠനം വ്യക്തമാക്കുന്നത് വുഹാനിലെ ഒരു മാര്‍ക്കറ്റില്‍നിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ്. അരിസോണ സര്‍വകലാശാലയിലെ ഇക്കോളജി ആന്‍ഡ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മൈക്കല്‍ വോറോബിയുടെ നേതൃത്വത്തില്‍ നടന്ന പുതിയ പഠനത്തിലാണ് പുതിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. ശാസ്ത്ര ജേണലായ 'സയന്‍സി'ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വുഹാന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹുവാനനിലെ മാംസ, മത്സ്യ മാര്‍ക്കറ്റിലെ ഒരു വനിതാ വ്യാപാരിക്കാണ് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പഠനത്തില്‍ പറയുന്നു. 

2019 ഡിസംബര്‍ 11നായിരുന്നു ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുശേഷം വേറെയും ആളുകളില്‍ വൈറസ് കണ്ടെത്തിയ ശേഷമാണ് പ്രഥമ കോവിഡ് രോഗിയെന്ന് ഇതുവരെ കരുതപ്പെട്ടിരുന്നയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 16നായിരുന്നു ഇത്. ഒരു ലബോറട്ടറിയില്‍നിന്നാണ് കോവിഡ് പടര്‍ന്നതെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് സ്വാഭാവികമായി പകര്‍ന്നതാകും കോവിഡെന്ന് ഈ വര്‍ഷം ആദ്യത്തില്‍ ചൈനയും ഡബ്ല്യുഎച്ച്ഒയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്നും അന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.