CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 25 Seconds Ago
Breaking Now

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി ആ കസേരയില്‍ തുടരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? മുഖ്യമന്ത്രിയ്‌ക്കെതിരെ കെ സുധാകരന്‍

ആലുവയില്‍ ഗാര്‍ഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു.

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി ആ കസേരയില്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ കഴിയുന്നു എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ആലുവയില്‍ ഗാര്‍ഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു എന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വന്‍തോതില്‍ പെരുകിയിരിക്കുന്നു. ജിഷ വധക്കേസില്‍ മുതലക്കണ്ണീരൊഴുക്കിയ സി പി എമ്മിന്റെ ഭരണകാലത്ത് ഒരായിരം ജിഷമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും സുധകരന്‍ പറഞ്ഞു.

കെ സുധകരന്റെ കുറിപ്പ്:

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയോട്,

'ഈ സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി ആ കസേരയില്‍ തുടരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? വേട്ടക്കാര്‍ക്ക് കുട ചൂടി നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ആര്‍ക്കാണ് നീതി ലഭിക്കുക?'

നിങ്ങളുടെ പോലീസിന്റെ അനാസ്ഥ കാരണം ഒരു പെണ്‍കുട്ടി കൂടി ജീവന്‍ വെടിഞ്ഞിരിക്കുന്നു.സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വന്‍തോതില്‍ പെരുകിയിരിക്കുന്നു. ജിഷ വധക്കേസില്‍ മുതലക്കണ്ണീരൊഴുക്കിയ സി പി എം ന്റെ ഭരണകാലത്ത് ഒരായിരം ജിഷമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ആലുവയില്‍ ഗാര്‍ഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു.

'താനൊരു തന്തയാണോടോ? സ്ത്രീധനം എത്ര കൊടുത്തു?' എന്നാണ് ഇന്‍സ്പക്ടര്‍ മരണപ്പെട്ട മോഫിയയുടെ പിതാവിനോട് ചോദിച്ചത്.ഈ ആഭ്യന്തര മന്ത്രിയും ഇദ്ദേഹത്തിന്റെ പോലീസും കേരളത്തിന് അപമാനമാണെന്ന് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടര്‍ച്ചയായ അക്രമങ്ങളാണ് അരങ്ങേറുന്നത്.

മകളെ നഷ്ടമായ ആ മാതാപിതാക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഭംഗിവാക്കുകള്‍ പറയുന്നില്ല. നഷ്ടപ്പെട്ട ജീവന് പകരമാകില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ ജീവനെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടെയുണ്ടാകും.

 




കൂടുതല്‍വാര്‍ത്തകള്‍.