CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 1 Seconds Ago
Breaking Now

ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി ; പിടിയിലായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളും

ലൈംഗിക പീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി

ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. സംഭവത്തില്‍ മകളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ വീട്ടിലെത്തി ഇയാളെ രണ്ടു പെണ്‍മക്കളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ലൈംഗിക പീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തങ്കളാഴ്ചയായിരുന്നു 45 കാരനയ ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയത്. പിതാവ് കൊല്ലപ്പെട്ട വിവരം മൂത്തമകള്‍ അയല്‍വീട്ടില്‍ പോയി അറിയിക്കുകയായിരുന്നു.

കൊല്ലപ്പെട്ടയാള്‍ രണ്ടാമത് വിവിഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആദ്യ ഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണുള്ളത്. രണ്ടാം വിവാഹത്തിലാണ് രണ്ടു പെണ്‍മക്കള്‍. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പെട്ടയാളുമായി വഴക്കുണ്ടതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് സഹായം തേടിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ വീട്ടിലെത്തി സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.