CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 16 Seconds Ago
Breaking Now

മക്കള്‍ക്ക് വേണ്ടി വാക്‌സിന്‍ എടുക്കുന്നത് മാറ്റിവെച്ചു; 27-കാരിയായ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു; കുട്ടികളുടെ കാര്യം നോക്കി തിരക്കിലായതിനാല്‍ വാക്‌സിനെടുക്കാന്‍ വൈകിയത് വിനയായി; മകള്‍ വാക്‌സിന്‍ വിരുദ്ധ ആയിരുന്നില്ലെന്ന് പിതാവ്

ആസ്ത്മ നേരിട്ടിരുന്ന റാഷെല്‍ കുട്ടികളില്‍ നിന്നും ജലദോഷം പിടിപെട്ടതായാണ് ആദ്യം കരുതിയത്

അമ്മമാര്‍ക്ക് എപ്പോഴും ഒരു പൊതുസ്വഭാവമുണ്ട്. മക്കള്‍ക്ക് വേണ്ടി അവര്‍ സ്വന്തം കാര്യങ്ങള്‍ മറക്കും, മാറ്റിവെയ്ക്കും. അതിന്റെ പരിണിതഫലങ്ങള്‍ നേരിടേണ്ടി വരുമ്പോഴും അതിലൊന്നും ഒരു അസ്വാഭാവികതയും അവര്‍ക്ക് അനുഭവപ്പെടില്ല. പക്ഷെ അത്തരം വിട്ടുവീഴ്ചകള്‍ ചിലപ്പോള്‍ സ്വന്തം ജീവനെടുക്കുന്നതില്‍ തന്നെ കലാശിച്ചേക്കാം. മൂന്ന് മക്കളുടെ അമ്മയായ റാഷെല്ലെ ബെയ്ഡിന് നേരിട്ടത് അത്തരമൊരു ദുരന്തമാണ്. 

കുട്ടികളുടെ കാര്യങ്ങളുമായി തിരക്കിലായതോടെയാണ് ബെയ്ഡ് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് നീട്ടിവെച്ചത്. ഒടുവില്‍ കൊവിഡ് ഈ 27-കാരിയുടെ ജീവന്‍ തന്നെ കവരുകയും ചെയ്തു. തന്റെ മകള്‍ ഒരു വാക്‌സിന്‍ വിരുദ്ധ ആയിരുന്നില്ലെന്ന് യുവതിയുടെ പിതാവ് സ്റ്റീഫന്‍ വ്യക്തമാക്കി. കുട്ടികളുടെ കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയെന്നതാണ് വിനയായത്. 

വൈറസ് ബാധിച്ച 27-കാരി കഴിഞ്ഞ ആഴ്ചയാണ് ഡണ്‍ഡിയിലെ നയണ്‍വെല്‍സ് ഹോസ്പിറ്റലില്‍ മരിച്ചത്. തന്റെ മകളുടെ അനുഭവം കണ്ടതോടെ വാക്‌സിനെടുക്കാന്‍ വൈകുന്നവര്‍ എത്രയും വേഗം ഇത് സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. 'അപ്പോയിന്റ്‌മെന്റ് ലഭിച്ച ഓരോ തവണയും കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകും. അങ്ങിനെ പല തവണ മാറ്റിവെച്ചു. വാക്‌സിനെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുട്ടികളെ ഒന്നാമതായി നിര്‍ത്തി', സ്റ്റീഫന്‍ ബിബിസിയോട് പറഞ്ഞു. 

ആസ്ത്മ നേരിട്ടിരുന്ന റാഷെല്‍ കുട്ടികളില്‍ നിന്നും ജലദോഷം പിടിപെട്ടതായാണ് ആദ്യം കരുതിയത്. എന്നാല്‍ ലക്ഷണങ്ങള്‍ രൂക്ഷമായി മാറിയതോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്റന്‍സീവ് കെയറില്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ റാഷെല്‍ മരണപ്പെട്ടു. സഹോദരിയുടെ അനുഭവം മറ്റുള്ളവര്‍ക്ക് വാക്‌സിനെടുക്കാനുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുമെന്ന് സഹോദരി ലാനി പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.