CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 51 Seconds Ago
Breaking Now

ലിവര്‍പൂള്‍ ക്രിസ്മസ് ലൈറ്റ്‌സ് സ്വിച്ച്-ഓണിന് 'രക്തസാക്ഷി'! 12 വയസ്സുകാരിയെ കുത്തിക്കൊന്നു; പോലീസ് കസ്റ്റഡിയിലുള്ള 13 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; അക്രമത്തിന് മുന്‍പ് തര്‍ക്കം നടന്നതായി പോലീസ്; ഹൃദയം തകര്‍ന്ന് വിശ്വസിക്കാന്‍ കഴിയാതെ കുടുംബം

അവാ ഒരു തര്‍ക്കത്തില്‍ ചെന്നുചാടിയിരുന്നുവെന്നും, ഇതാണ് കത്തി ഉപയോഗിച്ചുള്ള അക്രമത്തില്‍ കലാശിച്ചതെന്നും അന്വേഷണം നയിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട്

കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങളും, വഴക്കുകളും ഉണ്ടാകുമ്പോള്‍ മുതിര്‍ന്നവര്‍ ഇടപെടരുതെന്ന് പറയാറുണ്ട്. കാരണം കുട്ടികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുറച്ച് കഴിയുമ്പോള്‍ താനെ അവസാനിക്കുമെന്നാണ് നമ്മള്‍ കരുതാറുള്ളത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് വെറും 12 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ വരെ മടിക്കാത്ത മാനസികാവസ്ഥയിലേക്ക് ഇന്നത്തെ കുട്ടികള്‍ മാറുമ്പോള്‍ മാതാപിതാക്കള്‍ക്ക് സമാധാനത്തോടെ ഇരിക്കാന്‍ സാധിക്കുമോ?

ലിവര്‍പൂളിലെ ക്രിസ്മസ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്യുന്ന പരിപാടിക്കിടെയാണ് 12 വയസ്സുകാരിയെ കുത്തിക്കൊന്നത്. 13 വയസ്സ് വരെ പ്രായത്തിലുള്ള നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അവാ വൈറ്റിന്റെ കൊലപാതകം നടത്തിയെന്ന സംശയത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നത്. എന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഞെട്ടലിലാണ് കുട്ടിയുടെ കുടുംബവും, ബന്ധുക്കളും, സുഹൃത്തുക്കളും. 

വ്യാഴാഴ്ച ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്തതിന് പിന്നാലെ 8.39ന് അവാ വൈറ്റിന് ഗുരുതരമായി പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. ഇതിന് തൊട്ടുമുന്‍പ് കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും പോലീസ് പറയുന്നു. 13 വയസ്സുള്ള ഒരു കുട്ടിയും, 14-കാരായ രണ്ട് പേരും, 15 വയസ്സുള്ള ഒരാളുമാണ് കൊലപാതകം നടത്തിയെന്ന സംശയത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത്. 

അവാ ഒരു തര്‍ക്കത്തില്‍ ചെന്നുചാടിയിരുന്നുവെന്നും, ഇതാണ് കത്തി ഉപയോഗിച്ചുള്ള അക്രമത്തില്‍ കലാശിച്ചതെന്നും അന്വേഷണം നയിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് സൂ കോംബ്‌സ് പറഞ്ഞു. അക്രമത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ല. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ കുട്ടിയെ ആല്‍ദര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിന് ശേഷം മരിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.