CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 42 Seconds Ago
Breaking Now

സ്വന്തം ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു ; കോവിഡ് ചതിച്ചതോടെ പിടിയിലായി

സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ നിക്കോളാസിന്റെ പേരില്‍ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ടായിരുന്നു.

കേസുകളില്‍ നിന്നും രക്ഷനേടാന്‍ സ്വന്തം ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച് രാജ്യംവിട്ട യുവാവ് പിടിയില്‍. അമേരിക്കന്‍ യുവാവായ നിക്കോളാസ് അലവെര്‍ദിയന്‍ (34) ആണ് സ്‌കോട്‌ലാന്‍ഡില്‍ ജയിലിലായത്. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ നിക്കോളാസിന്റെ പേരില്‍ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ടായിരുന്നു.

ഇതില്‍ നിന്നെല്ലാം രക്ഷനേടുവാനാണ് നിക്കോളാസ് സ്വന്തം ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം രാജ്യംവിട്ടത്. ശേഷം പല പേരുകളില്‍ സ്‌കോട്‌ലന്‍ഡില്‍ കഴിയുകയായിരുന്നു. യുഎസില്‍ കേസുകളില്‍ കുടുങ്ങിയതോടെ, താന്‍ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓണ്‍ലൈനില്‍ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിക്കുകയായിരുന്നു.ൃ

എന്നാല്‍ ഇത് തട്ടിപ്പാണെന്ന് പോലീസിനു വ്യക്തമായിരുന്നു. തുടര്‍ന്നു യുഎസില്‍നിന്നു സ്‌കോട്‌ലന്‍ഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. ചികിത്സ തുടരാന്‍ അന്നു കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് മുങ്ങിയ പ്രതിയെ വ്യാഴാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ കോടതി ജാമ്യം നല്‍കാതെ ജയിലിലേയ്ക്ക് അയക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ നാടുകടത്തല്‍ നടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.