CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 50 Seconds Ago
Breaking Now

നടുറോഡിലൂടെ സൈക്കിള്‍ ഓടിക്കാം! വിവാദ ഹൈവേ കോഡ് മാറ്റം ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍; സൈക്കിളുകാരോട് നടുറോഡിലൂടെ സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം റോഡ് അപകടങ്ങളിലേക്ക് വഴിതുറക്കുമെന്ന് മുന്നറിയിപ്പ്; വാഹന ഡ്രൈവര്‍മാര്‍ക്ക് ഉത്തരവാദിത്വം കൂടും

സൈക്കിളുകളെ ഓവര്‍ടേക്ക് ചെയ്യാന്‍ ചുരുങ്ങിയത് 1.5 മീറ്റര്‍ ദൂരം പാലിക്കണമെന്നാണ് നിബന്ധന വ്യക്തമാക്കുന്നത്

കാര്‍ ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ നടുറോഡിലൂടെ ഒരു സൈക്കിളുകാരന്‍ സഞ്ചരിച്ചാല്‍ എന്താകും അവസ്ഥ? വാഹനം നിര്‍ത്തി സൈക്കിള്‍ ഉടമയോട് അനാവശ്യമായി കയര്‍ക്കാനും, ചിലപ്പോള്‍ അപകടങ്ങളില്‍ വരെ ചെന്നുചാടാനും ഇടയാക്കും. എന്നാല്‍ നടുറോഡിലൂടെ സൈക്കിള്‍ ഓടിക്കാന്‍ ഉപദേശിക്കുന്ന പുതിയ റോഡ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ റോഡില്‍ തര്‍ക്കങ്ങളും, അപകടങ്ങളും പതിവാകുമെന്ന ആശങ്കയാണ് ഉയരുന്നത്. 

അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഹൈവേ കോഡില്‍ വരുത്തുന്നത്. അടുത്ത ആഴ്ച ഇത് പ്രാബല്യത്തില്‍ വന്നാല്‍ സൈക്കിളുകാരോട് ചില സാഹചര്യങ്ങളില്‍ നടുറോഡിലൂടെ ഓടിക്കാനാണ് നിര്‍ദ്ദേശം. ജംഗ്ഷനുകളില്‍ ഡ്രൈവര്‍മാരോടും, സൈക്കിളുകാരോടും കാല്‍നടക്കാര്‍ക്ക് വഴികൊടുക്കാനും നിയമമാറ്റം നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ നയം മാറ്റം രാജ്യത്തെ മോട്ടോറിസ്റ്റുകളിലും, റോഡ് ഉപയോക്താക്കളിലും തിരിച്ചടി നല്‍കുമെന്നാണ് അലയന്‍സ് ഓഫ് ബ്രിട്ടീഷ് ഡ്രൈവേഴ്‌സും, ഐആം റോഡ്‌സ്മാര്‍ട്ടും ഭയക്കുന്നത്. റോഡിലെ തര്‍ക്കങ്ങളും, അപകടകരമായ ആശയക്കുഴപ്പങ്ങള്‍ക്കും ഇത് ഇടയാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. This Graphic shows how the Highway Code will change in relation to drivers and cyclists taking effect from next Saturday

ബ്രിട്ടനിലെ റോഡുകളില്‍ ആളുകള്‍ പാലിക്കേണ്ട നിയമങ്ങളും ഉപദേശങ്ങളുമാണ് ഹൈവേ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള 49 നിയമങ്ങളാണ് പുതിയ ഭേദഗതികളോടെ അപ്‌ഡേറ്റ് ചെയ്യുന്നത്. ജനുവരി 29ന് അന്തിമ പാര്‍ലമെന്ററി അംഗീകാരം കൂടി ലഭിച്ചാല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. റോഡ് ഉപയോക്താക്കളിലെ അപകടം കൂടുതല്‍ നേരിടുന്നവരുടെ പട്ടിക പ്രകാരമാണ് നിയമങ്ങള്‍. The new rule makes clear that drivers should give way to pedestrians crossing or waiting to cross a road

ഡ്രൈവ് ചെയ്യുന്നവര്‍ സൈക്കിള്‍ ഓടിക്കുന്നവരുടെയും, നടക്കുന്നവരുടെയും, കുതിര ഓടിക്കുന്നവരെയും ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്വം നല്‍കുമ്പോള്‍, സൈക്കിളുകാര്‍ നടക്കുന്നവരെ ശ്രദ്ധിക്കണം. സൈക്കിളുകളെ ഓവര്‍ടേക്ക് ചെയ്യാന്‍ ചുരുങ്ങിയത് 1.5 മീറ്റര്‍ ദൂരം പാലിക്കണമെന്നാണ് നിബന്ധന വ്യക്തമാക്കുന്നത്. കൂടാതെ ക്രോസ് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന കാല്‍നടക്കാര്‍ക്കായി തിരിവുള്ള റോഡില്‍ വാഹന ഡ്രൈവര്‍ നിര്‍ത്തിക്കൊടുക്കണമെന്നും മാറ്റത്തില്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.