CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Seconds Ago
Breaking Now

യൂട്യൂബില്‍ അറസ്റ്റ് ദൃശ്യവും നടിയെ പീഡിപ്പിച്ച ദൃശ്യവും കണ്ടത് ഒരേ ദിവസം ; ബ്ലാക്ക് മെയിലിങ് എന്ന ദിലീപീന്റെ വാദം തെറ്റെന്ന് ബാലചന്ദ്രകുമാര്‍

ദിലീപല്ല താനാണ് നേരത്തെ ധാരണയിലെത്തിയ സിനിമയില്‍ നിന്ന് പുറത്തുവന്നത്

യൂട്യൂബില്‍ അറസ്റ്റ് ദൃശ്യവും നടിയെ പീഡിപ്പിച്ച ദൃശ്യവും കണ്ടത് ഒരേ ദിവസമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ . അറസ്റ്റ് ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് വിഐപി കൊണ്ടുവന്ന പീഡനദൃശ്യങ്ങള്‍ കണ്ടത്. ബ്ലാക്ക് മെയിലിങ് എന്ന ദിലീപീന്റെ വാദം തെറ്റാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപല്ല താനാണ് നേരത്തെ ധാരണയിലെത്തിയ സിനിമയില്‍ നിന്ന് പുറത്തുവന്നത്. തെറ്റിനൊപ്പം നില്‍ക്കേണ്ടി വന്നുവെന്ന കുറ്റബോധം കൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെതിരെ താന്‍ നല്‍കിയ തെളിവുകളെക്കാള്‍ കൂടുതല്‍ അന്വേഷണ സംഘത്തിന്റെ കൈയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു.

ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞു.

വധഭീഷണിക്കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി മുന്‍പാകെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.