CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 54 Seconds Ago
Breaking Now

അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര'; പൊലീസ് ഓഫിസറെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ചയാളെ കുറിച്ച് മുകേഷ് എംഎല്‍എ

വാരാന്ത്യ ലോക്ക്ഡൗണില്‍ കേരള പൊലീസിന്റെ പരിശോധനക്കിടെ ദുരനുഭവം നേരിട്ടെന്ന് കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊല്ലം എംഎല്‍എ എം മുകേഷ്. മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേര്‍ക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്. അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചാണ് എംഎല്‍എയുടെ പ്രതികരണം.

ഓച്ചിറ പൊലീസ് ഐഎസ്എച്ച്ഒ പി വിനോദിനെതിരെ ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയില്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം. സഹോദരിയെ വിളിക്കാന്‍ കായംകുളം എംഎസ്എം കോളേജിലേക്ക് പുറപ്പെട്ട താനിക്കും കുടുംബത്തിനും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം എന്ന് വ്യക്തമാക്കിയായിരുന്നു അഫ്‌സല്‍ പോസ്റ്റ് പങ്കുവച്ചത്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്‌സല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യില്‍ ഉണ്ടെന്നിരിക്കെ 'സംഘി പൊലീസ്' തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. അഫ്‌സലിന്റെ ഉമ്മ കാര്യം തിരക്കിയതോടെ അവരുടെ വസ്ത്രമായ പര്‍ദ്ദ തന്നെയാണ് പ്രശ്‌നമെന്ന് പൊലീസ് ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. ഒടുവില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിളിച്ച് കാര്യം അറിയിച്ച് പരിഹരിക്കുകയായിരുന്നുവെന്നും അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.

സംഭവം നിഷേധിച്ച് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്തിരുന്നു. 'അഞ്ചുവയസുള്ള ഒരു കുട്ടിയുള്‍പ്പെടെയാണ് അവര്‍ വന്നത്. കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് മറുപടി നല്‍കിയത്. പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് പറഞ്ഞിട്ടേയില്ല' എന്നായിരുന്നു സിഐയുടെ പ്രതികരണംപിന്നാലെയാണ് കൊല്ലം എംഎല്‍എയും ഇയാള്‍ക്ക് എതിരെ രംഗത്ത് എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.