CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 30 Minutes 38 Seconds Ago
Breaking Now

സംസ്ഥാനത്ത് പ്രതിദിനം അര ലക്ഷത്തിലേറെ കേസുകള്‍ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ദ്ധിച്ചതോടെ കൂടുതല്‍ പേരെ പുതിയതായി നിയമിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ അര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 500ല്‍ അധികം പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ 4,971 ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഓക്‌സിജന്‍, ഐ.സി.യു കിടക്കകള്‍ ആവശ്യമുള്ളത്. 57 ശതമാനം ഐ.സി.യു കിടക്കകളും, 86 ശതമാനം വെന്റിലേറ്ററുകളും ഇപ്പോഴും ഒഴിവുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നാളെ യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ പുരോഗതിയും, 10, 11, 12 ക്ലാസുകളുടെ നടത്തിപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളും ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.