18 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണ് കല്‍ ഹോ ന ഹോ. സെയ്ഫ് അലി ഖാനും പ്രീതി സിന്റയുമായിരുന്നു ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയും ഇതിലെ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിലെ ഏറ്റവും വികാരഭരിതമായ രംഗമായിരുന്നു ഷാരൂഖ് ഖാന്റെ കഥാപാത്രം മരിക്കുന്നത്.
വിചിത്രമായ ഒരു വസ്തുത തന്റെ കഥാപാത്രം മരിക്കുന്ന ഈ രംഗം ഷാരൂഖ് ഖാന്‍ തന്റെ മക്കളായ ആര്യനും സുഹാനയ്ക്കും ഇതുവരെ കാണിച്ചിട്ടില്ല എന്നതാണ്. മാത്രമല്ല ഷാരൂഖ് ഖാന്റെ മക്കള്‍ക്ക് വേണ്ടി കരണ്‍ ജോഹര്‍ പ്രത്യേകം എഡിറ്റ് ചെയ്ത് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരുന്നുവെന്നും അതായിരുന്നു അവരെ കാണിച്ചുവെന്നും താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു.
കല്‍ ഹോ ന ഹോയുടെ ക്ലൈമാക്‌സ് ഇതുവരെ എന്റെ മക്കളെ കാണിച്ചു കൊടുത്തിട്ടില്ല. ചിത്രത്തില്‍ ഞാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ സിനിമ അവസാനിക്കുന്ന തരത്തില്‍ പ്രത്യേകം ക്ലൈമാക്‌സ് എഡിറ്റ് ചെയ്തായിരുന്നു കരണ്‍ എന്റെ മക്കളെ കാണിച്ചത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം.