CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 44 Seconds Ago
Breaking Now

ഇനി കോടതിയില്‍ കാണാം; ലൈംഗിക പീഡന ആരോപണത്തില്‍ 41 ഇന നിഷേധനക്കുറിപ്പുമായി ആന്‍ഡ്രൂ; ജൂറിയുടെ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകര്‍; എപ്സ്റ്റീന്റെ ലൈംഗിക ഇരയുടെ ആരോപണങ്ങള്‍ ഉറപ്പിക്കാനോ, തള്ളാനോ തെളിവില്ല; മാക്‌സ്‌വെല്‍ സുഹൃത്തല്ല; കേസ് കോടതിയിലെത്തുമ്പോള്‍ കലിപ്പില്‍ കൊട്ടാരം!

വിര്‍ജിനിയ നല്‍കിയ 73 ഇന സിവില്‍ സ്യൂട്ടില്‍ രാജകുമാരന്റെ അഭിഭാഷകര്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല

ജെഫ്രി എപ്‌സിറ്റീന്റെ ലൈംഗിക ഇര ഉയര്‍ത്തിയ ലൈംഗിക ആരോപണ പരാതികളില്‍ നിയമപോരാട്ടത്തിന് ഒരുങ്ങി ആന്‍ഡ്രൂ രാജകുമാരന്‍. ന്യൂയോര്‍ക്ക് കോടതിയില്‍ ജൂറിയുടെ വിചാരണ വേണമെന്നാണ് ഇപ്പോള്‍ ആന്‍ഡ്രൂ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് മാസം മുന്‍പ് വിര്‍ജിനിയ റോബര്‍ട്‌സ് ഉയര്‍ത്തിയ വാദങ്ങളില്‍ രാജ്ഞിയുടെ മകന്‍ 41 വിഷയങ്ങള്‍ നിഷേധിച്ചാണ് എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. 

എന്നാല്‍ 40 തവണയും തനിക്ക് ഈ വിഷയങ്ങള്‍ തെളിയിക്കാനോ, തള്ളാനോ ആവശ്യമായ തെളിവില്ലെന്ന് ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കേസ് തള്ളിക്കളയാന്‍ ആവശ്യപ്പെട്ട് 11 പ്രതിരോധങ്ങളും രാജകുമാരന്‍ സമര്‍പ്പിച്ചു. വിര്‍ജിനിയയുടെ തെറ്റായ പെരുമാറ്റങ്ങള്‍ പരിഗണിച്ചും, മോശം സ്വഭാവവും മൂലം കേസ് തള്ളണമെന്നാണ് ആന്‍ഡ്രൂവിന്റെ നിലപാട്. Over 15 pages of court documents filed at New York's southern district court, Roberts, also referred to by her married name Giuffre (pictured in 2019 following a hearing in the Epstein case), claimed that the Duke of York 'committed sexual assault and battery' against her while she was aged just 17, requesting that a judge award 'punitive damages' for the 'physical and psychological' injuries she suffered

കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ കൊട്ടാരവുമായുള്ള ബന്ധവും കലുഷിതമാകും. വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് കൊട്ടാരത്തിന് താല്‍പര്യം. പ്രത്യേകിച്ച് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ വിചാരണ അരങ്ങേറിയാല്‍ ഇത് തലക്കെട്ടുകള്‍ കീഴടക്കുമെന്ന ആശങ്കയുണ്ട്. 

വിര്‍ജിനിയ നല്‍കിയ 73 ഇന സിവില്‍ സ്യൂട്ടില്‍ രാജകുമാരന്റെ അഭിഭാഷകര്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. ഇതിന് പകരം കേസ് തള്ളണമെന്ന അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു. ഇപ്പോള്‍ വിചാരണ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍ തന്റെ അടുത്ത സുഹൃത്തല്ലെന്നും ആന്‍ഡ്രൂ അവകാശപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.