CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 51 Seconds Ago
Breaking Now

'യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്)' ന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയില്‍ യുകെയിലെ പ്രമുഖ സോളിസിറ്റര്‍ പോള്‍ ജോണ്‍ 'യു കെ വിസയും ഇമിഗ്രേഷനും' എന്ന വിഷയത്തില്‍ സംസാരിക്കുന്നു

യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍   യുകെയിലെ പുതു തലമുറയിലെയും  നഴ്‌സുമാര്‍ക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയുടെ  മൂന്നാമത്തെ ദിവസമായ  ശനിയാഴ്ച (29/05/22) 3 PM ന് യു കെയിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണ്‍ UK VISAS & IMMIGRATION എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കുന്നു. യു കെയിലെ പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്ററായ അഡ്വ.പോള്‍ ജോണ്‍,  പോള്‍ ജോണ്‍ & കോ എന്ന സോളിസിറ്റര്‍ സ്ഥാപനം നടത്തി വരുന്നു. പ്രസ്തുത വിഷയത്തില്‍ മുന്‍കൂട്ടി ലഭിക്കുന്ന നിങ്ങളുടെ  സംശയങ്ങള്‍ക്ക് അന്നേ ദിവസം മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങള്‍ contact.unf@gmail.com, secretary.ukma@gmail.com തുടങ്ങിയ ഏതെങ്കിലും മെയിലിലേക്ക്  28/1/22 വെള്ളിയാഴ്ച 8 PM നകം അയച്ചുതരേണ്ടതാണ്

യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്‌സുമാരുടെ നിരവധിയായ പ്രശ്‌നങ്ങളില്‍

അവരോടൊപ്പം ചേര്‍ന്ന്  നില്ക്കുകയും, അവര്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നല്‍കുകയും ചെയ്തു വരുന്നു. നഴ്‌സുമാരുടെ  വിവിധ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന് മുന്നില്‍ എത്തിക്കുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക്  15/01/2022 ശനിയാഴ്ച  തുടക്കം കുറിച്ചിരുന്നു. 

അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി  നേഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയുടെ മൂന്നാം ഭാഗമാണ് അടുത്ത ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്‌സ്ബുക് പേജിലൂടെയും  പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.  

യുകെ യില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 

3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധങ്ങളായ  വിഷയങ്ങളില്‍ അതാതു മേഖലകളിലെ  വിദഗ്ദര്‍ അവതരിപ്പിക്കുന്ന വെബ്ബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്. 

വെബ്ബിനാറിന്റെ ആദ്യത്തെ രണ്ട് സെമിനാറുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.  സെമിനാറില്‍ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേര്‍ ഈ സംരംഭത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഭാരവാഹികളെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

വെബിനാറിന്റെ ഉദ്ഘാടന ദിനത്തില്‍ യുകെയില്‍ എത്തുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് & 

ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐ ഇ എല്‍ റ്റി എസ് /  ഒ ഇ റ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബിയുടെ ക്ലാസുകള്‍ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത പ്രബിന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്.

സെമിനാര്‍ പരമ്പരയുടെ  രണ്ടാമത്തെ ദിവസം കഴിഞ്ഞ ശനിയാഴ്ച (22/01/22)  ഇംഗ്ലണ്ട് & വെയില്‍സ് സീനിയര്‍ കോട്ടില്‍ സോളിസിറ്ററും, ക്രിമിനല്‍ ഡിഫന്‍സ് ഡ്യൂട്ടി സോളിസിറ്ററും  കേംബ്രിഡ്ജ് സിറ്റി മുന്‍ കൗണ്‍സിലറുമായിരുന്ന  ബൈജു വര്‍ക്കി തിട്ടാല 'Employee's Rights at work in UK' എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ നയിച്ചത്. ജോലി മേഖലകളില്‍ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തന്‍ അറിവുകളാണ് സോളിസിറ്റര്‍ ബൈജു തിട്ടാല തന്റെ സെഷനില്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.

യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

Zoom Meeting  ID 860712 77041

Passcode    520998

 

സാജന്‍ സത്യന്‍

(യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.