CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 11 Seconds Ago
Breaking Now

സൗത്ത് ലണ്ടന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്കു തുടക്കമായി

സൗത്ത് ലണ്ടന്‍: സൗത്ത് ലണ്ടന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച  ശുശ്രുഷകള്‍ക്കു ഞായറാഴ്ച്ച നടത്തിയ ഓശാന പെരുന്നാളോടുകൂടി തുടക്കമായി. പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്‍പ്പു ശുശ്രുഷകളോടെ, ഏപ്രില്‍ പതിനാറാം തീയതി കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്ക് സമാപനമാകും.

യു.കെ.പാട്രിയാര്‍ക്കല്‍ വികാര്‍ H.G.Dr. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തപ്പെടുന്ന ശുശ്രുഷകള്‍ക്ക് വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത് കാര്‍മികത്വം വഹിക്കും.

കാലത്തിന്റെ  പൂര്‍ണതയില്‍ മാനവരാശിയുടെ രക്ഷക്ക് ത്യാഗനിധിയായി ആഗതനായ ദൈവപുത്രന്റെ പീഡാനുഭവ സ്മരണയില്‍ പങ്കാളികളായി, ഉയിര്‍പ്പു തിരുനാളിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വസികളായ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യസഹകരണങ്ങള്‍ 

കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍:

14April2022 (THU) 9:00 AM  പെസഹാ  വി. കുര്‍ബാന 

15April2022 (FRI) 9:00 AM   ദുഃഖവെള്ളി ശുശ്രഷകള്‍  

16April2022 (SAT) 9:00 AM ദുഃഖശനി  വി. കുര്‍ബാന 

16April2022 (SAT) 6:00 PM ഉയിര്‍പ്പ് ശുശ്രുഷ  വി.കുര്‍ബാന 

വിലാസം:

St Peters Church, 183 Bishopsford Rd, Carshalton, Morden SM4 6BH

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:

 

Rev. Fr. Geevargis Thandayath (Vicar)  07961785688

Benson Issac (Secretary)  07778579526

Ervin Avirachan (Treasurer)  07425696261

 

 

 




കൂടുതല്‍വാര്‍ത്തകള്‍.