CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 44 Seconds Ago
Breaking Now

തക്കാളി ശീലമാക്കൂ, ഗുണങ്ങളറിയാം

തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ക്യാന്‍സറിനെ ചെറുക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് കുടല്‍, വയര്‍, പ്രോസ്‌ട്രേറ്റ് കാന്‍സര്‍ എന്നിവക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പച്ചക്കറിയാണ് തക്കാളി.

തക്കാളിയിലെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി തക്കാളി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും രക്ത ധമനികളിലടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. മലബന്ധത്തെയും അതിസാരത്തെയും തക്കാളി ഇല്ലാതാക്കും. മഞ്ഞപ്പിത്തത്തെ ഒരു പരിധി വരെ തടയാനും ശരീരത്തിലെ ടോക്‌സിനുകളെ ഉന്‍മൂലനം ചെയ്യാനും തക്കാളി കഴിക്കുന്നതിലൂടെ സാധിക്കും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.