CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Minutes 48 Seconds Ago
Breaking Now

അമ്പമ്പോ, ഇതെന്ത് ചെലവ്? നം.10ലെ പാര്‍ട്ടിഗേറ്റ് അന്വേഷണം നാല് മാസം തികച്ചപ്പോള്‍ മെറ്റ് പോലീസിന് ചെലവ് 460,000 പൗണ്ട്; ബോറിസിന് ലഭിച്ചത് ആകെ ഒരു പിഴ; ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുമ്പോള്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന് ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍!

ബോറിസിന് എതിരായ രോഷം ഉയര്‍ത്താന്‍ അന്വേഷണം ഉപയോഗിക്കപ്പെട്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ ഫലം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല

നം.10ലെ ലോക്ക്ഡൗണ്‍ ലംഘന പാര്‍ട്ടികള്‍ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും മറിച്ചിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ ഉപദേശകന്‍ ഉള്‍പ്പെടെയുള്ള എതിരാളികളുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് നടത്തുന്ന പാര്‍ട്ടിഗേറ്റ് അന്വേഷണത്തില്‍ ബോറിസിന് നല്‍കാന്‍ കഴിഞ്ഞത് ഒരേയൊരു പിഴയാണ്. ഇതിനായി 460,000 പൗണ്ട് ചെലവാണ് മെറ്റ് പോലീസിന് വന്നുചേര്‍ന്നതെന്ന ഞെട്ടിക്കുന്ന കണക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വമ്പന്‍ ചെലവ് വരുത്തിവെച്ച അന്വേഷണത്തിന് ഒടുവിലും പ്രധാനമന്ത്രിക്ക് കൂടുതല്‍ പിഴ ഈടാക്കാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. ബോറിസിന് നിരവധി പെനാല്‍റ്റി നോട്ടീസുകള്‍ ലഭിക്കുമെന്ന് എതിരാളികള്‍ പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്ന് വ്യക്തമായത്. 460,000 പൗണ്ട് ചെലവില്‍ ഡസനോളം ഡിറ്റക്ടീവുമാര്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ ഫൈന്‍ സാധ്യത നിലവിലില്ലെന്നാണ് വിവരം. Boris and Carrie Johnson have already confirmed they were fined over a celebration of his birthday in the Cabinet Room in June 2020

ലണ്ടനിലെ കുറ്റകൃത്യ നിരക്ക് കുതിച്ചുയരുമ്പോഴാണ് സ്‌കോട്ട്‌ലണ്ട് പാര്‍ട്ടികള്‍ നിയമം ലംഘിച്ചോയെന്ന് കണ്ടെത്താന്‍ സമയം പാഴാക്കുന്നത്. അന്വേഷണങ്ങള്‍ 83 വ്യക്തികള്‍ക്ക് 126 ഫൈന്‍ ഏര്‍പ്പെടുത്തി അവസാനിപ്പിക്കുകയാണ് ചെയ്തത്. തന്റെ 56-ാം ജന്മദിനം അബദ്ധത്തില്‍ ആഘോഷിച്ചതില്‍ പങ്കെടുത്തതിനാണ് പ്രധാനമന്ത്രിക്ക് 50 പൗണ്ട് പെനാല്‍റ്റി ലഭിച്ചത്. 

ബോറിസിന് എതിരായ രോഷം ഉയര്‍ത്താന്‍ അന്വേഷണം ഉപയോഗിക്കപ്പെട്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ ഫലം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബോറിസിനെതിരെ അവിശ്വാസം രേഖപ്പെടുത്തി ഒരു കണ്‍സര്‍വേറ്റീവ് എംപി നല്‍കിയ കത്ത് പോലും ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം തലസ്ഥാന നഗരത്തില്‍ ജനുവരിയില്‍ മാത്രം 276,837  കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്ക്. 72,398 മോഷണങ്ങളും, 8176 ലൈംഗിക കുറ്റകൃത്യങ്ങളും ഇതില്‍ പെടും. 




കൂടുതല്‍വാര്‍ത്തകള്‍.