CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 9 Seconds Ago
Breaking Now

കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്, അവരാണ് മറുകണ്ടം ചാടിയത്, സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കും ; കൂളിമാട് പാലമാണ് യഥാര്‍ത്ഥ പഞ്ചവടി പാലമെന്നും കെ മുരളീധരന്‍

തുടര്‍ഭരണത്തിന്റെ പേരില്‍ ഇങ്ങനെ കളിക്കാന്‍ തോന്നിയാല്‍ ബംഗാളും ത്രിപുരയുമെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വട്ടപൂജ്യമാണെന്ന് കെ മുരളീധരന്‍ എംപി. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സര്‍ക്കാരിന്റെ നേട്ടമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. നിര്‍മ്മാണത്തിനിടെ കഴിഞ്ഞ ദിവസം തകര്‍ന്ന കൂളിമാട് പാലമാണ് യഥാര്‍ത്ഥ പഞ്ചവടി പാലം. ജൂഡീഷ്യല്‍ അന്വേഷണം നടത്തണം. ജാക്കിയുടെ പ്രശ്‌നമായാലും ബീമുകള്‍ തകര്‍ന്നത് ഗൗരവകരമാണ്. പാലാരിവട്ടത്തേക്കാള്‍ ഭീകരമാണിത്. കൂളിമാട് പാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്റെ എല്‍ഡിഎഫ് പ്രവേശനത്തിലും മുരളീധരന്‍ അഭിപ്രായം പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്. അവരാണ് മറുകണ്ടം ചാടിയത്. അവര്‍ സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് ഞങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐഎമ്മില്‍ നിന്നും ശക്തമായ അടിയൊഴിക്കുണ്ടാവും. തുടര്‍ഭരണത്തിന്റെ പേരില്‍ ഇങ്ങനെ കളിക്കാന്‍ തോന്നിയാല്‍ ബംഗാളും ത്രിപുരയുമെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.