CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 19 Seconds Ago
Breaking Now

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്, മൊഴിയെടുത്തു

ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ് സമ്മതിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിഷപ്പ് ഡോ.വിന്‍സെന്റെ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ് സമ്മതിച്ചു. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

കോട്ടയത്തുവെച്ചായിരുന്നു ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുപ്പ്. ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കേസില്‍ തന്റെ ജാമ്യത്തിന് വേണ്ടി ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

വൈദികനായ വിക്ടറിനെയും കൂട്ടി ബാലചന്ദ്രകുമാര്‍ തന്നെ വീട്ടില്‍ വന്നു കണ്ടു. പണം നല്‍കാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം. ഈ അരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.