സാലിസ്ബറി : പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം സാലിസ്ബറിയില്‍ ആചരിച്ചു . മെയ് മാസം 15 ന് സാലിസ്ബറിയിലെ ഹോളി റെഡിമിര്‍ കാത്തോലിക് പള്ളിയില്‍ വച്ച് നടത്തപ്പെട്ട തിരുന്നാള്‍ കര്‍മ്മങ്ങളില്‍ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥര്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു .
ബഹുമാനപ്പെട്ട വികാരിയച്ചന്‍ റ്റോമി ചിറയ്ക്കല്‍ മണവാളന്‍ അച്ചന്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി . രാജേഷ് ടോംസിന്റെയും ജ്യോതി മെല്‍വിന്റെയും നേതൃത്വത്തില്‍ ആലപിച്ച ഗാനങ്ങള്‍ തിരുന്നാളിനെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി .
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ജെയ്‌സണ്‍ ജോണിന്റെ നേതൃത്തിലുള്ള പള്ളി കമ്മറ്റി അംഗങ്ങള്‍ നേതൃത്വം വഹിച്ചു . പുതിയ 200 ല്‍ പരം കുടുംബങ്ങള്‍കൂടി സലിസ്ബറിയില്‍ എത്തിച്ചേര്‍ന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്റെ അനുഭവമായിരുന്നുവെന്ന് കൈക്കാരന്‍ ജയ്‌സണ്‍ ജോണും പ്രസിദേന്തി കുര്യാച്ചന്‍ സെബാസ്റ്റിനും പങ്കുവച്ചു . ജപമാല പ്രാര്ഥനയോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി . തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണവും നടന്നു . സ്‌നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചു .
SHYMON THOTTUMKAL
PH.00441914066366(O)
00447737171244(MOB)
00441912984147(R)
E.mail..shymon@hotmail.co.uk