CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 52 Seconds Ago
Breaking Now

കടിച്ച് തുറക്കുന്നതിനിടെ ശീതളപാനീയത്തിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി : പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

ഹരിയാനയിലെ അംബാലയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ യാഷ് ആണ് മരിച്ചത്.

കടിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശീതളപാനീയത്തിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഹരിയാനയിലെ അംബാലയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ യാഷ് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കുപ്പിയുടെ അടപ്പ് തുറക്കാന്‍ സഹോദരിക്ക് കഴിയാതിരുന്നതോടെ യാഷ് ഇത് കടിച്ചു തുറക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. വായ്ക്കുള്ളിലേക്ക് തെറിച്ച അടപ്പ് തൊണ്ടയില്‍ കുടുങ്ങി. അടപ്പ് എടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് യഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും സമയത്തിനകം മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.