CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 17 Seconds Ago
Breaking Now

ബ്രിട്ടീഷ് വനിതയുടെ കുടുംബം തകര്‍ത്തത് താനല്ലെന്ന് ഉക്രെയിന്‍ അഭയാര്‍ത്ഥി; ഭാര്യയുടെ സംശയമാണ് തങ്ങളെ അടുപ്പിച്ചതെന്ന് 22-കാരി; ഭര്‍ത്താവിനെ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു

കാര്‍കാഡിമുമായി പ്രണയത്തിലാണെന്നും, ബാക്കി ജീവിതം ഇവര്‍ക്കൊപ്പം ജീവിക്കുമെന്നും ഗാര്‍ണെറ്റ്

ഉക്രെയിന്‍ അഭയാര്‍ത്ഥിക്ക് തലചായ്ക്കാന്‍ ഇടംകൊടുത്തതിന് പിന്നാലെ പങ്കാളിയുമായി പ്രണയത്തിലായി കുടുംബം തകര്‍ത്തെന്ന ആരോപണത്തില്‍ വെളിപ്പെടുത്തലുകള്‍ തുടരുന്നു. യുകെ സ്‌പോണ്‍സറുമായി പ്രണയത്തിലായ ഉക്രെയിന്‍ വനിതാ അഭയാര്‍ത്ഥിയാണ് താന്‍ കുടുംബം തകര്‍ത്തിട്ടില്ലെന്നും, ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ച് രംഗത്ത് വന്നിരിക്കുന്നത്. 

ലീവില്‍ നിന്നും രക്ഷപ്പെട്ട 22-കാരി സോഫിയാ കാര്‍കാഡിം മെയ് ആദ്യ വാരത്തിലാണ് ബ്രാന്‍ഡ്‌ഫോര്‍ഡിലുള്ള 29-കാരന്‍ ടോണി ഗാര്‍ണെറ്റിനും, ഭാര്യ ലോര്‍ണയ്ക്കും, രണ്ട് മക്കള്‍ക്കും ഒപ്പം താമസം തുടങ്ങിയത്. എന്നാല്‍ ഗാര്‍ണെറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ അതിഥിയുമായി പ്രണയത്തിലാകുകയും, ഇവര്‍ക്കൊപ്പം ഭാര്യയെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുകയും ചെയ്തു. Jilted mother Lorna Garnett (pictured with ex-partner Tony) shared her anger after she let the Ukrainian woman into her home

കാര്‍കാഡിമുമായി പ്രണയത്തിലാണെന്നും, ബാക്കി ജീവിതം ഇവര്‍ക്കൊപ്പം ജീവിക്കുമെന്നും ഗാര്‍ണെറ്റ് പറയുന്നു. എന്നാല്‍ കുടുംബം തകര്‍ന്നതിന്റെ ഉത്തരവാദി താനല്ലെന്നാണ് കാര്‍കാഡിമിന്റെ നിലപാട്. 

'ആ ചിന്ത എന്റെ മനസ്സില്‍ പോലും ഉണ്ടായിരുന്നില്ല. കുടുംബത്തെ എനിക്ക് ഇഷ്ടമായിരുന്നു, ലോര്‍ണയെ സഹായിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ക്ക് രണ്ട് മുഖമായിരുന്നു. തുടര്‍ച്ചയായി സംശയം പ്രകടിപ്പിച്ച്, ടെന്‍ഷന്‍ കാണിച്ച്, ടോണിയെയും, എന്നെയും അടുപ്പത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഈ സ്ഥിതി അവര്‍ ഉണ്ടാക്കിയതാണ്, ഇത് അവരുടെ തെറ്റാണ്', കാര്‍കാഡിം പറഞ്ഞു.Sofiia Karkadym (pictured) arrived in the UK at the start of May after fleeing the war in Ukraine

ഉക്രെയിന്‍ യുവതിയെ വീട്ടിലേക്ക് സ്വീകരിച്ചത് അബദ്ധമായി പോയെന്നാണ് നേരത്തെ ലോര്‍ണാ ഗാര്‍ണെറ്റ് രോഷത്തോടെ പ്രതികരിച്ചത്. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് ദിവസങ്ങള്‍ മാത്രം പരിചയമുള്ള യുവതിക്കൊപ്പം ഇറങ്ങിപ്പോയതിന്റെ ഹൃദയത്തകര്‍ച്ചയിലാണ് ലോര്‍ണാ.




കൂടുതല്‍വാര്‍ത്തകള്‍.