CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 12 Seconds Ago
Breaking Now

ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച് ബോറിസ്; ലോക്ക്ഡൗണ്‍ ലംഘന കൂടിച്ചേരലില്‍ പ്രധാനമന്ത്രിക്ക് തിരിച്ചടിയായി ചോര്‍ന്ന ചിത്രങ്ങള്‍; ന്യായീകരിക്കാന്‍ പാടുപെട്ട് നം.10; പങ്കെടുത്തത് 15 മിനിറ്റ് മാത്രമെന്ന് വാദം; ചോര്‍ത്തലിന് പിന്നില്‍ മുന്‍ ഉപദേശകന്റെ 'പക'?

മെട്രോപൊളിറ്റന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ പേരില്‍ മാത്രമാണ് ബോറിസിന് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ലഭിച്ചത്

പാര്‍ട്ടിഗേറ്റ് അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ആയുധമായി ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ബോറിസ് ജോണ്‍സണ്‍. എന്നാല്‍ ഈ ആശ്വാസം തകര്‍ത്തുകൊണ്ടാണ് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന വിരമിക്കല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ചോര്‍ന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കൂടിച്ചേരലുകള്‍ വിലക്കിയിരുന്ന ഘട്ടത്തില്‍ ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ബോറിസിന്റെ ചിത്രങ്ങള്‍ സംബന്ധിച്ച് ന്യായീകരണം നടത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ നം. 10. Images published by ITV News showed the PM with a glass in hand making a toast with around eight other people in shot

കമ്മ്യൂണിക്കേഷന്‍സ് മേധാവിയായിരുന്നു ലീ കെയിന്റെ അവസാന ഔദ്യോഗിക ദിനമായ 2020 നവംബര്‍ 13ന് നടന്ന കൂടിച്ചേരലിന്റെ ചിത്രമാണ് ചോര്‍ന്നത്. ബോറിസിനെ പുറത്താക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സിലേക്കാണ് ചോര്‍ച്ചയുടെ ശ്രോതസ്സായി വിരല്‍ചൂണ്ടപ്പെടുന്നത്. നം.10ല്‍ നടന്ന പരിപാടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുമെന്ന് കുമ്മിംഗ്‌സ് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഐടിവി ന്യൂസ് അവറില്‍ ചിത്രങ്ങള്‍ ചോര്‍ന്ന് കിട്ടിയത്. On the evening of November 13 2020, Dominic Cummings pointedly exited the front door of Downing Street carrying a box of his belongings

പാര്‍ട്ടിഗേറ്റില്‍ അന്വേഷണം നടത്തിയ സ്യൂ ഗ്രേയുടെ റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ കൂടിച്ചേരല്‍ പാര്‍ട്ടിയായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകളുടെ വാദം. 'സ്യൂട്ട് ധരിച്ച്, മന്ത്രിതല റെഡ് ബോക്‌സ് അരികില്‍ വെച്ചാണ് ബോറിസ് നില്‍ക്കുന്നത്, അതിനര്‍ത്ഥം ജോലിയില്‍ ആണെന്നാണ്. ദീര്‍ഘകാല സേവനം നല്‍കിയ ഒരു അംഗത്തിന് യാത്ര പറയാന്‍ എത്തിയതായിരുന്നു അദ്ദേഹം, അതൊരു പാര്‍ട്ടിയല്ല', ശ്രോതസ്സ് വ്യക്തമാക്കി. Mr Johnson is apparently giving a speech to a room full of staff in the photographs from November 2020

കെയിന് നന്ദി പറഞ്ഞ് ബോറിസ് ഹൃസ്വമായി സംസാരിക്കുകയും, പത്തോ, പതിനഞ്ചോ മിനിറ്റ് ചെലവഴിക്കുകയും ചെയ്ത ശേഷം ഫ് ളാറ്റിലേക്ക് പോകുകയും ചെയ്തു. മെട്രോപൊളിറ്റന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ പേരില്‍ മാത്രമാണ് ബോറിസിന് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ലഭിച്ചത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അന്വേഷണം പൂര്‍ത്തിയാക്കിയ നിലയ്ക്ക് സ്യൂ ഗ്രേ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.