CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 44 Minutes 19 Seconds Ago
Breaking Now

യുകെയില്‍ 37 മങ്കിപോക്‌സ് കേസുകള്‍ കൂടി രേഖപ്പെടുത്തി; പകര്‍ച്ചവ്യാധിയുടെ വലുപ്പം മൂന്നിരട്ടിയായി; സ്വവര്‍ഗ്ഗപ്രേമികളായ പുരുഷന്‍മാരെ ബാധിക്കുന്നത് ആശങ്ക പരത്തുന്നു; എന്‍എച്ച്എസ് ആശുപത്രികളില്‍ മങ്കിപോക്‌സ് രോഗികളെ ചികിത്സിക്കാന്‍ 'ഒരൊറ്റ മുറി'?

തടിപ്പോ, ചൊറിച്ചിലോ, മറ്റ് മങ്കിപോക്‌സ് ലക്ഷണങ്ങളോ കണ്ടാല്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം

യുകെയിലെ മങ്കിപോക്‌സ് കേസുകളുടെ വലുപ്പം മൂന്നിരട്ടിയായി ഉയര്‍ന്നു. ട്രോപ്പിക്കല്‍ വൈറസ് ബാധിച്ച 37 രോഗികളെ കൂടി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതോടെയാണിത്. രണ്ടാഴ്ചയ്ക്കിടെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ കണ്ടെത്തിയ കേസുകളുടെ എണ്ണം 57 ആയി. ചുരുങ്ങിയത് ഒരു കുട്ടിയാണ് രോഗം മൂലം ആശുപത്രിയിലായത്. ആരും ഇതുവരെ മരിച്ചിട്ടില്ല. 

സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വലുമായ പുരുഷന്‍മാരെ വൈറസ് അധികമായി ബാധിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി ആശങ്കപ്പെടുത്തുന്നതാണെങ്കിലും സാമാന്യ ജനത്തെ ഇത് അപകടത്തിലാക്കാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിലപാട്. ടെസ്റ്റ് ചെയ്യാനായി മുന്നോട്ട് വരുന്ന ജനങ്ങള്‍ക്ക് യുകെഎച്ച്എസ്എ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് നന്ദി പറഞ്ഞു. വൈറസിനെ പിടിച്ചുകെട്ടാന്‍ ഇവര്‍ സഹായിക്കുന്നതായി ഹോപ്കിന്‍സ് വ്യക്തമാക്കി. 

ഏതെങ്കിലും തരത്തിലുള്ള തടിപ്പോ, ചൊറിച്ചിലോ, മറ്റ് മങ്കിപോക്‌സ് ലക്ഷണങ്ങളോ കണ്ടാല്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. പകര്‍ച്ചവ്യാധിയെ സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. എന്നാല്‍ കൊവിഡിന് സമാനമായ രീതിയില്‍ ഏതെങ്കിലും യാത്രാനിയന്ത്രണ നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. Undated handout file image issued by the UK Health Security Agency of the stages of Monkeypox

സ്‌മോള്‍പോക്‌സ് വാക്‌സിന്റെ ശേഖരം സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ട്. രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന എന്‍എച്ച്എസ് ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. ആയിരം ഡോസ് വീതം ആശുപത്രികള്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ട്. നിലവിലെ നിബന്ധന പ്രകാരം സ്ഥിരീകരിച്ച കേസുകളില്‍ ആശുപത്രി പരിചരണം ആവശ്യമായി വന്നാല്‍ ഹൈ കോണ്‍സിക്യൂവന്‍സ് ഇന്‍ഫെക്ഷ്യസ് ഡിസീസ് യൂണിറ്റുകളില്‍ പോകണം.

എന്നാല്‍ യുകെയില്‍ കൊവിഡിന് മുന്‍പ് ഇത്തരം 15 ബെഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മഹാമാരി കാലത്ത് ശേഷി ഉയര്‍ത്തിയെങ്കിലും മേഖലയില്‍ 50 എണ്ണം മാത്രമാണ് ഉള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.