10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പൂരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വീട്ടാവശ്യത്തിന് വെള്ളം നിറയ്ക്കാത്തതിനെ തുടര്‍ന്നാണ് മകന്‍ ഗുല്‍ഷനെ സന്ത്‌ലാല്‍ മദവി അടിച്ചു കൊലപ്പെടുത്തിയത്. പ്രതിയെ കൊരാടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ധുവായ സ്ത്രീയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ മദവി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മദ്യപാനിയായ പ്രതി നിസ്സാര കാര്യങ്ങളുടെ പേരില്‍ മകനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.