CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 26 Seconds Ago
Breaking Now

സമ്മറില്‍ ബ്രിട്ടന് ദുരിതം സമ്മാനിക്കാന്‍ റെയില്‍ സമരം; പണിമുടക്കുമായി മുന്നോട്ട് പോകാന്‍ വോട്ട് ചെയ്ത് ആര്‍എംടി; ദശകങ്ങള്‍ക്കിടെ കാണാത്ത സമരം നടന്നാല്‍ രാത്രി 7ന് ശേഷം ട്രെയിന്‍ ഓടില്ല; നെറ്റ്‌വര്‍ക്ക് റെയില്‍ ഉള്‍പ്പെടെ 13 ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ അംഗങ്ങള്‍ പച്ചക്കൊടി വീശി

സ്വകാര്യവത്കരണത്തിന് ശേഷം റെയില്‍വെ ജോലിക്കാര്‍ ഇത്രയും വലിയ സമരത്തിന് അനുകൂലമായി നീങ്ങുന്നത് ആദ്യമായാണെന്ന് യൂണിയന്‍

ജോലി, ശമ്പളം, അന്തരീക്ഷം എന്നിവയുടെ പേരില്‍ സമരത്തിന് ഇറങ്ങാന്‍ അനുകൂലിച്ച് റെയില്‍വെ ജോലിക്കാര്‍. റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനം വലിയ തോതില്‍ തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന സമരപ്രഖ്യാപനം അനുസരിച്ച് രാത്രി 7ന് ശേഷം ട്രെയിനുകള്‍ ഉണ്ടാകില്ലെന്നതാണ് അവസ്ഥ. 

നെറ്റ്‌വര്‍ക്ക് റെയില്‍, മറ്റ് 13 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയിലെ റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) അംഗങ്ങളാണ് സമരവുമായി മുന്നോട്ട് പോകാന്‍ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇതോടെ സമരം എപ്പോള്‍ നടത്തണമെന്ന് യൂണിയന്‍ നേതാക്കള്‍ തീരുമാനിക്കും. Universities, airports and hospitals could be hit by walkouts so severe they threaten to grind the country to a halt (pictured) People wait inside Terminal 5 at Heathrow Airport

നെറ്റ്‌വര്‍ക്ക് റെയില്‍ സിഗ്നലേഴ്‌സ് സമരത്തിന് ഇറങ്ങുന്നത് സര്‍വ്വീസുകളെ സാരമായി ബാധിക്കും. ഇതോടെ ദിവസത്തിന്റെ ഏതെങ്കിലും സമയത്ത് ഭാഗികമായി മാത്രം സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധിതമാകാനും ഇടയുണ്ട്. രാവിലെ 7 മുതല്‍ രാത്രി 7 വരെ, പ്രധാന ലൈനുകളില്‍ മാത്രമായി സര്‍വ്വീസ് പരിമിതപ്പെടുത്താനും സാധ്യത നിലനില്‍ക്കുന്നു. Unite general secretary Sharon Graham said: 'Unite will confront head-on, and by whatever means necessary, any further attacks on the right to strike (Unite union members pictured at the picket line on May 20)

സ്വകാര്യവത്കരണത്തിന് ശേഷം റെയില്‍വെ ജോലിക്കാര്‍ ഇത്രയും വലിയ സമരത്തിന് അനുകൂലമായി നീങ്ങുന്നത് ആദ്യമായാണെന്ന് യൂണിയന്‍ പറഞ്ഞു. ബാലറ്റില്‍ 71 ശതമാനം അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 89 ശതമാനവും സമരത്തെ അനുകൂലിച്ചു, 11 ശതമാനം മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. The picket line at the Barking depot on May 20, 2022 in London, England.UNITE Union members employed by Alstom are taking strike action over a dispute in conditions and pay

ഇതോടെ നെറ്റ്‌വര്‍ക്ക് റെയിലുമായും. മറ്റ് 15 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളുമായും അടിയന്തര ചര്‍ച്ചകള്‍ക്ക് യൂണിയന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പോര്‍ട്ടുകള്‍, കോടതികള്‍, എയര്‍പോര്‍ട്ട് എന്നിങ്ങനെയുള്ളവയെ തടസ്സപ്പെടുത്താന്‍ സിവില്‍ സര്‍വന്റ്‌സ് ദേശീയ സമര പരിപാടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.