CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 55 Seconds Ago
Breaking Now

വിസ്മയ കേസ് വിധിയെ സ്വാഗതം ചെയ്ത് യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ

ലണ്ടണ്‍: കേരളത്തെ മുഴുവന്‍ കണ്ണീരില്‍ മുക്കിയ വിസ്മയ കേസിന്റെ വിധിയില്‍ സമീക്ഷ യുകെസര്‍വ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂണ്‍ 21 ന് നിലമേല്‍ സ്വദേശിയും BAMS മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ വിസ്മയയെ സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃഗൃഹത്തില്‍  ഉണ്ടായ ആത്മഹത്യ യാണ് കേസിന് ആസ്പദമാക്കിയ സംഭവം 2020 മെയ് 30 ന് ആയിരിന്നു വിസ്മയയും അസി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറുമായുള്ള വിവാഹം വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരണ്‍കുമാറെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു .42 സാക്ഷികള്‍, 102സാക്ഷിമൊഴികള്‍, 118 രേഖകള്‍, 500 ഡിജിറ്റല്‍ തെളിവുകള്‍, 12 തൊണ്ടി മുതലുകള്‍ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു .വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷ ക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കുശേഷം വിസ്മയ മരിച്ചിട്ട് കേവലം11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോള്‍  507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് 10 വര്‍ഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണ മെന്ന മാതൃകാപരമായ ശിക്ഷ യാണ് പ്രതിക്ക് നല്‍കിയത് .ഈ വിധിയിലൂടെ ഇച്ഛാശക്തിയും അര്‍പ്പണബോധവും , നിശ്ചയദാര്‍ഢ്യവുമുള്ള കേരള സര്‍ക്കാറിന്റെ  സ്ത്രീധന ഗാര്‍ഹിക  പീഡനത്തിനെതിരെയുള്ള സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹര്‍ഷിത അട്ടല്ലൂര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍ കുമാര്‍ , Dysp Pരാജ്കുമാര്‍ എന്നിവരുടെ അര്‍പ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂര്‍ച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരെയാണെന്ന വിദ്ഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ് .സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങള്‍ വിചാരണക്കിടയില്‍ കോടതിയില്‍മുഴങ്ങി കേള്‍ക്കുമ്പോള്‍ അതിന്റെ അലയൊലികള്‍കേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്‌നി സ്ഫുലിംഗമായി ആഴ്ന്നിറങ്ങി

വികസന സൂചി ആരോഹണത്തില്‍ ചലിക്കുമ്പോളും പരിഷ്‌കൃത കേരളം ലജ് ജിച്ചു തല താഴ്ത്തി പോകുന്നു. ഗാര്‍ഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാന്‍ നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്‌നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നല്‍കി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന വില്‍പ്പനച്ചരക്കാക്കുന്ന വീട്ടുകാര്‍, സ്ത്രീ മനസ്സിന്റെ മഹത്വങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ , ബാധ്യതയില്‍ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തല്‍ക്കുളങ്ങള്‍ പെണ്‍മക്കള്‍ക്ക് നല്‍കുന്നു. പരിണിത ഫലമോ ആയുസ്സ് ആര്‍ക്കോ വേണ്ടി നഷ്ടപ്പെടുത്തുക.  വിധി രക്ഷിതാക്കള്‍ക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെണ്‍മക്കള്‍ക്കായി ഒരുക്കാം മധുരോര്‍മ്മകള്‍ നിറയുമൊരായുസുള്ള ജീവിതം.

അതിന് സ്ത്രീധന

 വിരുദ്ധ സദസ്സുകളും , പ്രതിജ്ഞയും,ബോധവത്ക്കരണവും സംഘടന ഭാവിയില്‍ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.