CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 39 Seconds Ago
Breaking Now

ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവത്തനപരമാണ് ; ആര്‍ച്ച്ബിഷപ്പ് ഗുജറോത്തി

ലണ്ടന്‍ . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ 2022 2027ലെ   പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള  രണ്ടാം   എപ്പാര്‍ക്കിയല്‍   സമ്മേളനം   വെയില്‍സിലെ കഫെന്‍ലി  പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.   രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍  വൈദികരും  ഡീക്കന്മാരും സന്യസ്തരും  അല്‍മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം   ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച്  ബിഷപ് മാര്‍ ക്ലൗഡിയോ ഗുജറോത്തി ഉത്ഘാടനം ചെയ്തു.

ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും  പ്രവര്‍ത്തനങ്ങളും  തദേശീയരെ  പ്രചോദിതരാക്കുന്ന   വിധത്തില്‍ സഭയുടെ തനത്  സ്വഭാവമായ    പ്രേഷിത പ്രവര്‍ത്തന പരമാണെന്ന്      ഉത്ഘാടന പ്രസംഗത്തില്‍  ആര്‍ച്ച് ബിഷപ്പ് ഗുജറോത്തി നിര്‍ദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാര്‍ത്തോമാ മാര്‍ഗം  അറിയുകയും ജീവിക്കുകയും  മറ്റുള്ളവരിലേക്ക് പകരുകയും  ചെയ്യുക എന്നതാണ് ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദൗത്യം .ഇതിലൂടെ സഭയുടെ വൈവിധ്യവും സാര്‍വത്രികതയും  പ്രഘോഷിക്കപ്പെടുകയാണെന്ന്    അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

 പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആന്റണി  ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ  ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര . ഫാ. ജോര്‍ജ് ചേലക്കല്‍ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ്  ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട്,   റെവ . ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍, റെവ. ഡോ . ജോസഫ് കറുകയില്‍, റെവ. ഡോ . ജോണ്‍ പുളിന്താനത്ത്, ഡോ . മാര്‍ട്ടിന്‍ ആന്റണി ,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു ,ജോയിന്റ് സെക്രെട്ടറി ജോളി  മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന  രീതിയില്‍ 'വിശുദ്ധമായത് വിശുദ്ധര്‍ക്ക് 'എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായിസീറോ മലബാര്‍ സഭയുടെ ആരാധനക്രമം  ദൈവശാസ്ത്രം ആധ്യാത്മികത  ശിക്ഷണക്രമം സംസ്‌കാരം എന്നീ   വിഷയങ്ങളില്‍ ആര്‍ച്ച്  ബിഷപ് സിറില്‍ വാസില്‍, പ്രൊഫ .ഡോ .  സെബാസ്‌റ്യന്‍ ബ്രോക്ക്,റെവ . ഡോ . പോളി  മണിയാട്ട് ,റെവ. ഡോ . ജേക്കബ് കിഴക്കേവീട് , പ്രൊഫ . ഡോ . പി. സി . അനിയന്‍കുഞ്ഞു   എന്നിവര്‍ ഇന്ന് അവസാനിക്കുന്ന സമ്മേളനത്തില്‍   പ്രബന്ധങ്ങള്‍  അവതരിപ്പിച്ചു.

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.