CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 31 Seconds Ago
Breaking Now

സ്‌കൂളില്‍ വെടിവെപ്പ് നടക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരന് ലഭിച്ചത് മകളുടെ മരണവാര്‍ത്ത! ദുരന്തം തേടിയെത്തിയത് സ്‌കൂളിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം; മകളുടെ പേര് വെറും 'അക്കമായി' മാറരുതെന്ന് പിതാവ്

സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുപോകാന്‍ വരാമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ ഇത് വിടപറയലാകുമെന്ന് ആ മാതാപിതാക്കള്‍ അറിഞ്ഞില്ല

ടെക്‌സാസിലെ സ്‌കൂളില്‍ 18-കാരന്‍ നടത്തിയ വെടിവെപ്പില്‍ നിരവധി ചെറിയ കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കൂളിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയ ഷെഫീഫിന്റെ ഡെപ്യൂട്ടിക്ക് ലഭിച്ചത് സ്വന്തം മകളുടെ മരണവാര്‍ത്തയാണ്. ചൊവ്വാഴ്ച നടന്ന സ്‌കൂള്‍ കൂട്ടക്കൊലയില്‍ മകളും ഇരയായെന്നാണ് ഫെലിക്‌സ് റൂബിയോ തിരിച്ചറിഞ്ഞത്. 

റോബ് എലിമെന്ററി സ്‌കൂളില്‍ സാല്‍വഡോര്‍ റാമോസ് നടത്തിയ വെടിവെപ്പില്‍ 19 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ തങ്ങളുടെ പ്രിയപ്പെട്ട മകള്‍ 10 വയസ്സുകാരി ലെക്‌സിയും ഉള്‍പ്പെട്ടെന്നാണ് റൂബിയോ തിരിച്ചറിഞ്ഞത്. ഭാര്യ കിംബെര്‍ലിയെ ചേര്‍ത്തുപിടിച്ച് കണ്ണീരണിഞ്ഞ് നില്‍ക്കുന്ന റൂബിയോയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ അമേരിക്കയുടെ ഹൃദയം തകര്‍ക്കുകയാണ്. Felix Rubio was one of the many law enforcement officers who responded to the school following the shooting

ഭാര്യയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലാണ് യൂണിഫോമിലുള്ള റൂബിയോ. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ലെക്‌സിക്കൊപ്പം അഭിമാനപൂര്‍വ്വം ചിത്രത്തിന് പോസ് ചെയ്ത ശേഷമായിരുന്നു കൂട്ടക്കൊല. സ്‌കൂളില്‍ നിന്നും മകള്‍ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇത് ഏറ്റുവാങ്ങാന്‍ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇതോടൊപ്പമാണ് ചിത്രം പകര്‍ത്തിയത്. Felix and Kimberly Ramos pictured with their daughter just hours before the shooting

ചടങ്ങില്‍ ഓള്‍-എ ഓണര്‍ റോളും, സ്‌കൂളിലെ ഗുഡ് സിറ്റിസണ്‍ അവാര്‍ഡും ലെക്‌സിക്കായിരുന്നു ലഭിച്ചത്. സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുപോകാന്‍ വരാമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ ഇത് വിടപറയലാകുമെന്ന് ആ മാതാപിതാക്കള്‍ അറിഞ്ഞില്ല. അതേസമയം മറ്റ് രക്ഷിതാക്കള്‍ക്ക് ഈ ഗതി നേരിടുന്നത് തടയാന്‍ തോക്ക് നിയന്ത്രണം വേണമെന്ന് ഫെലിക്‌സ് ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.