CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 47 Seconds Ago
Breaking Now

ആംബുലന്‍സുകള്‍ക്ക് 'ടൈറ്റാനിക്' ഇഫക്ട്! ജീവനക്കാര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടുന്നു; 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സര്‍വ്വീസുകള്‍; ആംബുലന്‍സ് വൈകുന്നത് മൂലം രോഗികള്‍ കാര്യമില്ലാതെ മരിക്കുന്നു; മുന്നറിയിപ്പുമായി സര്‍വ്വീസ് ചീഫ്

ആഗസ്റ്റ് 17-ഓടെ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും

ആഗസ്റ്റ് മാസത്തോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് 999 കോളുകളോട് പ്രതികരിക്കുന്നത് അവസാനിപ്പിക്കുമെന്ന് നഴ്‌സിംഗ് ഡയറക്ടര്‍. ആശുപത്രികള്‍ ജനത്തിരക്ക് കൊണ്ട് നിറയുമ്പോള്‍ ആംബുലന്‍സ് ട്രസ്റ്റ് അതിന്റെ 'ടൈറ്റാനിക്' നിമിഷത്തിലേക്ക് നീങ്ങുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസിലെ മാര്‍ക്ക് ഡോഷെട്രി മുന്നറിയിപ്പ് നല്‍കി. 

ആംബുലന്‍സ് വൈകുന്നത് മൂലം രോഗികള്‍ ദിവസേന അനാവശ്യമായി മരണപ്പെടുന്നതായി നഴ്‌സിംഗ് ഡയറക്ടര്‍ വെളിപ്പെടുത്തി. എന്‍എച്ച്എസ് ഇംഗ്ലണ്ടും, കെയര്‍ ക്വാളിറ്റി കമ്മീഷനും ഈ വിഷയത്തെ പരിഗണിക്കുക പോലും ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഡോഷെട്രി വ്യക്തമാക്കി. Mark Docherty, of West Midlands Ambulance Service, said patients were 'dying every day' from avoidable causes created by ambulance delays

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് 24 മണിക്കൂറോളം ആംബുലന്‍സിന് പിന്നില്‍ കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണമേറുകയാണെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഡോഷെട്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുരുത സംഭവങ്ങള്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. കനത്ത കാലതാമസമാണ് ഇതിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. Ambulance crews transport patients into City Hospital in Birmingham (PA)

നിലവില്‍ ആംബുലന്‍സ് സര്‍വ്വീസ് ഗുരുതരാവസ്ഥയിലാണെന്നും, സേവനങ്ങള്‍ ആഗസ്റ്റില്‍ തകരാന്‍ ഇടയുണ്ടെന്നും ഡോഷെട്രി മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 17-ഓടെ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും, അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ രോഗികളെ കൈവിടുകയാണ് ആംബുലന്‍സ് സര്‍വ്വീസുകളെന്ന് മറ്റൊരു ട്രസ്റ്റ് ഡയറക്ടറും വെളിപ്പെടുത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.