CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 59 Seconds Ago
Breaking Now

എലിമെന്ററി സ്‌കൂള്‍ കൂട്ടക്കൊല; 21 രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ഇടത്ത് സമാധാനത്തിന്റെ വെള്ളപ്പൂക്കള്‍ അര്‍പ്പിച്ച് മെഗാന്‍ മാര്‍ക്കിള്‍; ടെക്‌സാസിലെ പട്ടണത്തില്‍ സ്വകാര്യമായി എത്തിയ ഡച്ചസ് രക്തദാന സെന്റര്‍ ജോലിക്കാര്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം മടങ്ങി

മാധ്യമങ്ങളെ കാണാതെയാണ് മെഗാന്‍ ഇവിടെ നിന്നും മടങ്ങിയത്

ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെഗാന്‍ മാര്‍ക്കിള്‍. കൂട്ടക്കൊല നടന്ന സ്ഥലത്തിന് സമീപമുള്ള മെമ്മോറിയല്‍ സന്ദര്‍ശിച്ച ഡച്ചസ് വെളുത്ത സമാധാനത്തിന്റെ റോസാപുഷ്പങ്ങള്‍ സമര്‍പ്പിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന സസെക്‌സ് ഡച്ചസ് ഉവാള്‍ഡെ കൗണ്ടി കോര്‍ട്ട്ഹൗസിന് പുറത്തെ താല്‍ക്കാലിക മെമ്മോറിയല്‍ സന്ദര്‍ശിച്ചാണ് പൂക്കള്‍ അര്‍പ്പിച്ചത്. Paying her respects in Texas, Markle was dressed incognito in a simple T shirt, jeans and ballcap, but nevertheless sported on her left wrist a $6,900 Cartier Love Bracelet and Princess Diana's $23,000 Cartier Tank Watch

ഇതിന് തൊട്ടടുത്തുള്ള റോബ് എലിമെന്ററി സ്‌കൂളിലാണ് പൈശാചികമായ കൂട്ടക്കൊല അരങ്ങേറിയത്. രക്തദാന പരിപാടി സംഘടിപ്പിച്ച ഉവാള്‍ഡെ കമ്മ്യൂണിറ്റി സെന്ററിലും മെഗാന്‍ എത്തി. ഇവിടെ നടന്ന് സൗകര്യങ്ങള്‍ വീക്ഷിച്ച മെഗാന്‍ വോളണ്ടിയര്‍മാര്‍ക്ക് ഭക്ഷണവും നല്‍കി. താന്‍ ആരാണെന്ന് മറ്റുള്ളവര്‍ അറിയാത്ത വിധത്തിലായിരുന്നു മെഗാന്‍ നീങ്ങിയതെന്ന് ഇവിടെയുണ്ടായിരുന്ന ഒരു വ്യക്തി മെയിലിനോട് പറഞ്ഞു. Though Markle did not address the press on her visit to the memorial, the American-born duchess has previously made known her views in favor of stricter gun control laws

രക്തദാനം നടത്തുന്നവര്‍ക്കായി സാന്‍ഡ്‌വിച്ചും, പാനീയങ്ങളും, ഡെസേര്‍ട്ടും അടങ്ങിയ രണ്ട് വലിയ ബാഗുകളും മെഗാന്‍ ഇവിടെ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു സമൂഹം വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ വേദന അനുഭവിക്കുമ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ അനുശോചനം രേഖപ്പെടുത്താനും, നേരിട്ട് പിന്തുണ നല്‍കാനുമുള്ള ശ്രമമാണ് മെഗാന്റെ യാത്രയെന്ന് ഇവരുടെ വക്താവ് പീപ്പിളിനോട് പറഞ്ഞു. Though cameras and news crews surrounded the memorial on Thursday, Markle did not make any remarks to the press

മാധ്യമങ്ങളെ കാണാതെയാണ് മെഗാന്‍ ഇവിടെ നിന്നും മടങ്ങിയത്. നെറ്റ്ഫ്‌ളിക്‌സ് ക്യാമറകള്‍ ഇത് ചിത്രീകരിച്ചോയെന്ന് വ്യക്തമല്ല. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്വകാര്യ ജെറ്റിലാണ് ഡച്ചസ് മടങ്ങിയത്. 18-കാരനായ സാല്‍വഡോര്‍ റൊളാന്‍ഡോ റാമോസാണ് ഒരു ദശകത്തിനിടെ അമേരിക്ക കാണാത്ത തോതില്‍ ഭീതിജനകമായ കൂട്ടക്കൊല നടത്തിയത്. 19 ചെറിയ കുട്ടികളും, രണ്ട് അധ്യാപകരുമാണ് ഇയാളുടെ വെടിയുണ്ടകള്‍ക്ക് ഇരയായത്. 




കൂടുതല്‍വാര്‍ത്തകള്‍.