CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 35 Seconds Ago
Breaking Now

ചെലവുകള്‍ നിയന്ത്രിക്കാന്‍ പണമിറക്കി ചാന്‍സലര്‍; ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം ലഭിക്കുന്നത് പ്രതിസന്ധി വഷളാക്കുമോ? പണപ്പെരുപ്പം കുതിച്ചുയരാതെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സുനാക്; സഹായപദ്ധതികള്‍ക്ക് ചെലവ് 21 ബില്ല്യണ്‍ തൊടും

എനര്‍ജി പ്രൈസ് ക്യാപ് ഓട്ടം സീസണില്‍ 2800 പൗണ്ടില്‍ എത്തുമെന്ന് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടപെടല്‍

വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുകളില്‍ നിന്നും ആശ്വാസമേകാന്‍ ജനങ്ങളുടെ കൈകളില്‍ പണം നല്‍കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന പണപ്പെരുപ്പ പ്രത്യാഘാതം നിയന്ത്രിക്കാന്‍ കഴിയുന്നതാണെന്ന് ഋഷി സുനാക്. കുടുംബങ്ങളെ സഹായിക്കാനായി 21 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതികളാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉയര്‍ന്ന നികുതിയും, കടമെടുക്കലും തുടരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് എല്ലാ കുടുംബങ്ങള്‍ക്കും എനര്‍ജി ബില്ലുകളില്‍ 400 പൗണ്ട് ഓഫ് നല്‍കാന്‍ ചാന്‍സലര്‍ തയ്യാറായത്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് 1500 പൗണ്ട് വരെ സഹായം ലഭിക്കും. ഓയില്‍, ഗ്യാസ് വമ്പന്‍മാരില്‍ നിന്നുള്ള ടാക്‌സ് വഴി 5 ബില്ല്യണ്‍ പൗണ്ട് നേടുമ്പോള്‍, ബാക്കി തുക കടമെടുപ്പിലൂടെയാണ് നേടുക. 

രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം വിഷമിക്കുമ്പോള്‍ സര്‍ക്കാര്‍ വെറുതെ ഇരിക്കില്ലെന്ന് സുനാക് പ്രഖ്യാപിച്ചു. തന്റെ ചിലവഴിക്കല്‍ പരിപാടിക്ക് പണപ്പെരുപ്പത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിവുണ്ടെങ്കിലും ഇത് നിയന്ത്രിക്കാന്‍ കഴിയുന്നതാണെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്ന ജനങ്ങള്‍ക്കാണ് പണം നല്‍കുന്നത്. 

എനര്‍ജി പ്രൈസ് ക്യാപ് ഓട്ടം സീസണില്‍ 2800 പൗണ്ടില്‍ എത്തുമെന്ന് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടപെടല്‍. എന്നാല്‍ കൂടുതല്‍ നികുതി കുറവുകളാണ് ചാന്‍സലര്‍ സഹായങ്ങള്‍ക്ക് പകരം നല്‍കേണ്ടതെന്ന് ആവശ്യപ്പെട്ട് നിരവധി ടോറി എംപിമാര്‍ രംഗത്തെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.