ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്സംഗം വൈശാഖ മാസാചരണ ഉത്സവം ആയി മെയ് 28ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്ടണ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 5:30 മുതല്‍ ആഘോഷിക്കും.
വൈശാഖ പുണ്യമാസം ഗുരുവായൂര്‍ ക്ഷേത്രം അടക്കം മറ്റനേക വൈഷ്ണവ ക്ഷേത്രങ്ങളിലും അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം. പുണ്യകര്‍മ്മങ്ങള്‍ക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് തിരക്കേറും.
ഈശ്വരാരാധനയ്ക്ക്, വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക്, ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവമാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം.
വൈശാഖത്തിലെ സ്നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ / സ്കന്ദ പുരാണങ്ങളില്‍ കാണാം. വൈശാഖത്തില്‍ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. ദാന കര്‍മ്മങ്ങള്‍ക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ വൈകിട്ട് ആഘോഷിക്കും 5:30 മുതല്‍ ഭജന (LHA), The Queen's Platinum Jubilee ആഘോഷങ്ങള്‍ (LHA Juniors), ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.
ഈ വര്‍ഷത്തെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്ത് കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?, Diana Anilkumar: ?07414553601?.
Event will be conducted in line with government and public health guidance.
Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org