CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 43 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം സമാപിച്ചു

ന്യൂ ടൌണ്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍  സമ്മേളനം സമാപിച്ചു . വെയില്‍സിലെ കഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസമായി  നടന്നു വന്നിരുന്ന സമ്മേളനത്തില്‍ വൈദികരും , സന്യസന്യസ്തരും  , ഡീക്കന്മാരും , അല്മായ പ്രതിനിധികളും ഉള്‍പ്പടെ നൂറ്റമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ മൂന്ന്  ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ , ബ്രിട്ടനിലെ അപ്പസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ക്ലൗഡിയോ ഗുഗുജറോത്തി  ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍      'വിശുദ്ധമായത് വിശുദ്ധര്‍ക്ക് 'എന്ന ആപ്തവാക്യത്തില്‍            അധിഷ്ഠിതമായിസീറോ മലബാര്‍ സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം , ആധ്യാത്മികത . ശിക്ഷണക്രമം ,സംസ്‌കാരം , എന്നീ   വിഷയങ്ങളില്‍ ,   പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രെട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്  മാര്‍  ബിഷപ്  സിറില്‍ വാസില്‍ ,  റെവ. ഡോ . ജേക്കബ് കിഴക്കേവീട് , റെവ . ഡോ . പോളി  മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതന്‍   പ്രൊഫ . . ഡോ .  സെബാസ്‌റ്യന്‍ ബ്രോക്ക് , പ്രൊഫ . ഡോ . പി. സി . അനിയന്‍ കുഞ്ഞ  എന്നിവര്‍ അവസാനിക്കുന്ന സമ്മേളനത്തില്‍   പ്രബന്ധങ്ങള്‍  അവതരിപ്പിച്ചു. ഓരോ പ്രബന്ധാവതരണങ്ങള്‍ക്ക് ശേഷം പ്രതിനിധികള്‍  ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞു  ചര്‍ച്ചകള്‍ നടത്തുകയും , അഭിപ്രായങ്ങളും , നിര്‍ദേശങ്ങളും ,ക്രോഡീകരിച്ചു  അവതരിപ്പിക്കുകയും ചെയ്തു , രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും , നിര്‍ദേശങ്ങളും ,സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു .

പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആന്റണി  ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ  ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര . ഫാ. ജോര്‍ജ് ചേലക്കല്‍ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് , ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട് , റെവ. ഡോ . ജോണ്‍ പുളിന്താനത്ത് , റെവ. ഡോ . ജോസഫ് കറുകയില്‍ . റെവ . ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍ , ഡോ . മാര്‍ട്ടിന്‍ ആന്റണി ,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു . ജോയിന്റ് സെക്രെട്ടറി ജോളി  മാത്യു എന്നിവര്‍ പ്രസംഗിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.