CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 28 Seconds Ago
Breaking Now

ചൊറിച്ചില്‍ വന്നാല്‍ മങ്കിപോക്‌സെന്ന് സംശയം; ഫോണ്‍ വിളികളില്‍ പൊറുതിമുട്ടി എന്‍എച്ച്എസ് 111; ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ അപകടത്തിലായി ആവശ്യക്കാരായ മറ്റ് രോഗികള്‍; 100 കടന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം

സെക്ഷ്വല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മാത്രമായുള്ളതല്ല

മങ്കിപോക്‌സെന്ന സംശയത്തില്‍ ചെറിയ ചൊറിച്ചില്‍ പിടിപെടുന്നവര്‍ പോലും എന്‍എച്ച്എസ് 111ല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ മെഡിക്കല്‍ ഹെല്‍പ്പ്‌ലൈന്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. വൈറസ് പിടപെട്ടതായി സംശയിക്കുന്നവര്‍ പ്രാദേശിക സെക്ഷ്വല്‍ ഹെല്‍ത്ത് സര്‍വ്വീസുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പകര്‍ച്ചവ്യാധിയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവി മാറ്റിയോ പ്രൊഷാസ്‌ക പറഞ്ഞു. UK sexual health services struggle with public health cuts - The Lancet HIV

എന്‍എച്ച്എസ് 111ലെ ജീവനക്കാര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരില്‍ ശ്രദ്ധിക്കാന്‍ ഇതിന് പൊതുജനം തയ്യാറാകണമെന്ന് യുകെഎച്ച്എസ്എ മേധാവി ആവശ്യപ്പെട്ടു. ഇതിനിടെ 16 മങ്കിപോക്‌സ് കേസുകള്‍ കൂടി യുകെയില്‍ കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 100 കടന്നു. വൈറസ് ബാധിച്ചവരുടെ വളര്‍ത്തുമൃഗങ്ങളെ ഐസൊലേറ്റ് ചെയ്യിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. 

പുതിയ രോഗികളെല്ലാം ഇംഗ്ലണ്ടിലാണുള്ളതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. മെയ് 6ന് ആദ്യത്തെ കേസ് കണ്ടെത്തിയതിന് ശേഷം ഇപ്പോള്‍ ആകെ രോഗികളുടെ എണ്ണം 106 കടന്നു. വെയില്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും വ്യാഴാഴ്ച ആദ്യത്തെ കേസ് കണ്ടെത്തി. സ്‌കോട്ട്‌ലണ്ടില്‍ മൂന്ന് കേസുകളും സ്ഥിരീകരിച്ചു. മങ്കിപോക്‌സ് ക്ലസ്റ്ററുകള്‍ വര്‍ദ്ധിക്കുന്നത് ആരോഗ്യ മേധാവികളെ അമ്പരപ്പിച്ചിട്ടുണ്ട്. സ്‌മോള്‍പോക്‌സിന് സമാനമായ ഇന്‍ഫെക്ഷന്‍ ആഫ്രിക്കയില്‍ യാത്ര ചെയ്ത് വരുന്ന ആളുകളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു. 

'സെക്ഷ്വല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മാത്രമായുള്ളതല്ല. സെക്ഷ്വല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ആര്‍ക്ക് വേണമെങ്കിലും പോകാം, ഇതിന് ലിംഗമോ, ലൈംഗിക മുന്‍ഗണനയോ, ഐഡന്റിറ്റിയോ നോക്കേണ്ട. എല്ലാവര്‍ക്കും ഇവിടേക്ക് സ്വാഗതം', പ്രോഷാസ ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു. സാധാരണ ചൊറിച്ചില്‍ വന്നാലും സംശയമുള്ളവര്‍ 111ല്‍ വിളിക്കുന്നത് ഒഴിവാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.