CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 20 Seconds Ago
Breaking Now

മരിച്ചുകിടന്ന സുഹൃത്തിന്റെ രക്തത്തില്‍ കുളിച്ച് വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി! കുട്ടികളെ കൊലപ്പെടുത്തിയ ടെക്‌സാസ് അക്രമി വെടിയുതിര്‍ത്തത് സംഗീതം കേട്ടുകൊണ്ട്; അധ്യാപികയുടെ കണ്ണില്‍ നോക്കി 'ശുഭരാത്രി' നേര്‍ന്ന ശേഷം വധിച്ചു?

ക്ലാസ്മുറിയുടെ വാതിലടയ്ക്കാന്‍ ഓടിയെത്തിയ അധ്യാപികയെ സ്ഥലത്തെത്തിയ റാമോസ് ഡോര്‍ വിന്‍ഡോയിലൂടെ വെടിവെച്ച് വീഴ്ത്തി

ടെക്‌സാസിലെ എലിമെന്ററി സ്‌കൂളില്‍ 18-കാരനായ അക്രമി കുട്ടികളെയും, അധ്യാപകരെയും കൊന്നുതള്ളിയത് എന്തിന് വേണ്ടിയാണെന്ന് ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. എന്നാല്‍ വളരെ ലാഘവത്തോടെ പാട്ടുകേട്ട് കൊണ്ടാണ് ഇയാള്‍ ഒരു ഭ്രാന്തനെ പോലെ വെടിയുതിര്‍ത്തതെന്നാണ് സഹപാഠിയുടെ ചോരയില്‍ കുളിച്ച് മരിച്ച പോലെ കിടന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

തന്റെ സഹപാഠികളായ 19 കുട്ടികളെയും, രണ്ട് അധ്യാപകരെയും കൊന്നുവീഴ്ത്തുമ്പോള്‍ മരിച്ച പോലെ അഭിനയിച്ചാണ് 11-കാരി മിയാ സെറിലോ രക്ഷപ്പെട്ടത്. സ്‌കൂള്‍ ഇയറിന്റെ അവസാനമായതിനാല്‍ ക്ലാസില്‍ കുട്ടികള്‍ ഡിസ്‌നി ചിത്രമായ ലിലോ & സ്റ്റിച്ച് കാണുകയായിരുന്നു. ഇതിനിടെയാണ് അധ്യാപികയ്ക്ക് ഒരു ആക്ടീവ് ഷൂട്ടര്‍ പരിസരത്ത് എത്തിയെന്ന് അധ്യാപികയ്ക്ക് ഇമെയില്‍ ലഭിച്ചത്. Cerrillo (right, with her mom) suffered from minor injuries and was briefly treated in the hospital for bullet fragments in her back. She has since been released

എന്നാല്‍ ഈ വിവരം ലഭിക്കാന്‍ അല്‍പ്പം വൈകിയിരുന്നു. ക്ലാസ്മുറിയുടെ വാതിലടയ്ക്കാന്‍ ഓടിയെത്തിയ അധ്യാപികയെ സ്ഥലത്തെത്തിയ റാമോസ് ഡോര്‍ വിന്‍ഡോയിലൂടെ വെടിവെച്ച് വീഴ്ത്തി. ഇതിന് ശേഷം ഫോര്‍ത്ത് ഗ്രേഡ് ക്ലാസ്‌റൂമിലൂടെ നടന്ന റാമോസ് മറ്റൊരു അധ്യാപിക ഇവാ മിയര്‍ലെസിന്റെ അരികിലെത്തിയ ശേഷം കണ്ണില്‍ നോക്കി 'ശുഭരാത്രി' നേര്‍ന്നുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. Mourners on Thursday place flowers on crosses with the names of children killed at Robb Elementary School in Uvalde, Texas

ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ റാമോസ് വെടിവെച്ച് തുടങ്ങി. തൊട്ടടുത്തുള്ള കണക്ടഡ് ക്ലാസ്‌റൂമിലേക്കും കടന്ന് വെടിയുര്‍ത്തു. 'ആളുകള്‍ മരിക്കണം' എന്ന പാട്ടുകേട്ടായിരുന്നു റാമോസിന്റെ സെറിലോ പറയുന്നു. മരിച്ചുകിടന്ന സഹപാഠിയുടെ ചോരയില്‍ കുളിച്ച് മരിച്ച പോലെ അഭിനയിച്ചാണ് സെറിലോ രക്ഷപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.