CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 17 Seconds Ago
Breaking Now

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 51-കാരന് മകന്റെ റോള്‍ മോഡലാകണം? കുട്ടികളെ പീഡനത്തിന് ഇരയാക്കിയ റോച്ച്‌ഡേല്‍ സംഘത്തിലെ അംഗത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നതിനെതിരെ വിചിത്ര വാദം; റോച്ച്‌ഡേല്‍ ഇരകളുടെ രോഷം ഫലിക്കുമോ?

ഖാനും, റൗഫും അടക്കമുള്ള പാകിസ്ഥാനി പ്രതികള്‍ 47-ഓളം പെണ്‍കുട്ടികളെയാണ് ഈ വിധം പീഡനത്തിന് ഇരയാക്കിയത്

തന്റെ മകന് ഒരു റോള്‍ മോഡലിനെ വേണമെന്നതിനാല്‍ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് കുപ്രശസ്തമായ ലൈംഗിക പീഡന കേസിലെ പ്രതി. റോച്ച്‌ഡേല്‍ ഗ്രൂമിംഗ് സംഘത്തിലെ അംഗമാണ് തന്നെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നതിന് എതിരായി ഈ വിചിത്ര വാദം ഉന്നയിച്ചത്. 

ബ്രിട്ടനിലെ പൊതുജനങ്ങളുടെ നന്മയെ കരുതി 51-കാരന്‍ ആദില്‍ ഖാന്‍, 52-കാരന്‍ ഖാരി അബ്ദുള്‍ റൗഫ് എന്നിവരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നതായി കോടതി അറിയിച്ചു. 2012 മെയില്‍ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പെട്ടതോടെയാണ് ഈ സംഘത്തിലുള്ളവര്‍ക്ക് ശിക്ഷ വിധിച്ചത്. Adil Khan, 51, and Qari Abdul Rauf, 52 (pictured), have been told they will be sent back to Pakistan for the good of the British public, after both were part of a gang convicted of a catalogue of serious sex offences in May 2012

2008 മുതലാണ് ഈ സംഘത്തില്‍ പെട്ടവര്‍ 12 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ മദ്യത്തിലും, മയക്കുമരുന്നില്‍ മുക്കി ടേക്ക്എവെ ഷോപ്പുകള്‍ക്ക് മുകളിലുള്ള മുറികളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, മറ്റിടങ്ങളില്‍ എത്തിച്ച് പണം വാങ്ങി സെക്‌സിന് വിട്ടുകൊടുക്കുകയും ചെയ്ത ഭീതിജനകമായ സംഭവം അരങ്ങേറിയത്. 2016ല്‍ ലൈസന്‍സില്‍ ജയിലില്‍ നിന്നിറങ്ങിയ ഖാനും, റൗഫും അന്ന് മുതല്‍ നാടുകടത്തലിന് എതിരെ നിയമപോരാട്ടം നടത്തി വരികയാണ്. 

പല തവണ നിയമവെല്ലുവിളിയും, അപ്പീലും നല്‍കി, മനുഷ്യാവകാശത്തിന്റെ പേരില്‍ നാടുകടത്തില്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ട് പോയെങ്കിലും ഇപ്പോള്‍ അന്തിമവിധിയ്ക്കായി കാത്തിരിപ്പിലാണ് ഇവര്‍. ബുധനാഴ്ച വിചാരണയ്ക്ക് ഹാജരായപ്പോഴാണ് നാടുകടത്തിയാല്‍ മകന് ശരിയും, തെറ്റും പറഞ്ഞ് കൊടുത്ത് ഒരു റോള്‍ മോഡലാകാന്‍ കഴിയില്ലെന്ന് ഖാന്‍ വാദിച്ചത്. 

ഖാനും, റൗഫും അടക്കമുള്ള പാകിസ്ഥാനി പ്രതികള്‍ 47-ഓളം പെണ്‍കുട്ടികളെയാണ് ഈ വിധം പീഡനത്തിന് ഇരയാക്കിയത്. ഇതിന് ശേഷവും ജയിലില്‍ നിന്നിറങ്ങി റോച്ച്‌ഡേലില്‍ സ്വതന്ത്രമായി ഇവര്‍ നടക്കുന്നുവെന്നത് ഇരകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.