CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 9 Minutes 41 Seconds Ago
Breaking Now

ഗ്ലാസ്‌ഗോയില്‍ മലയാളിയായ ഏലിയാമ്മ അന്തരിച്ചു ; വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ; അപ്രതീക്ഷിതമായി മരണം

ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച അസുഖവുമായി വിശ്രമത്തിലായിരുന്നു.

ഡയാലിസിന് പോകാന്‍ തയ്യാറാകുമ്പള്‍ അപ്രതീക്ഷിതമായി ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ഏലിയാമ്മ(64)യെ തേടി മരണമെത്തി. ഒമ്പതു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ മകനും മരുമകളും ഭര്‍ത്താവും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു.പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച അസുഖവുമായി വിശ്രമത്തിലായിരുന്നു. 

അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും വിശ്രമവുമായി കഴിയുകയായിരുന്നു. സൗദിയിലെ ദമാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത ശേഷമാണ് ഗ്ലാസ്‌ഗോയില്‍ നഴ്‌സായി ജോലിക്കെത്തിയത്. നാട്ടിലേക്ക് പോകണമെന്ന ചിന്തയിലായിരുന്നു ഏലിയാമ്മയും ഭര്‍ത്താവ് സണ്ണിയും. ഡയാലിസിസിന് വിധേയമായതിനാല്‍ തടസ്സങ്ങളും മൂലം യാത്ര നീളുകയായിരുന്നു. നാട്ടിലേക്കെത്താനുള്ള ആഗ്രഹം നടക്കാതെ പോയതില്‍ കുടുംബം അതീവ ദുഖത്തിലാണ്. മൃതദേഹം നാട്ടില്‍ എത്തിച്ച് കുടുംബ കല്ലറയില്‍ സംസാരിക്കും.

ഓസ്‌ട്രേലിയയിലുള്ള മകള്‍ ഡോ ടെന്നി സണ്ണിയും നാട്ടിലേക്കെത്തും. മറ്റു മക്കളായ ഓക്‌സ്‌ഫോര്‍ഡില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ടെജി സണ്ണിയും ഗലോസ്‌ഗോയില്‍ എഞ്ചിനീയറായ ടെറി സണ്ണിയും നാട്ടിലേക്ക് പിതാവിനൊപ്പം പോരും. രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്കുള്ളത്.

ഏലിയാമ്മയും സണ്ണിയും 17 വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സണ്ണി.

പത്തനംതിട്ട നിരന്നനിലത്തു കുടുംബാംഗമാണ്. മൃതദേഹം ഗ്ലാസ്‌ഗോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും .ശേഷമാകും സംസ്‌കാരത്തിന് നാട്ടിലേക്ക് കൊണ്ടുപോകുക.




കൂടുതല്‍വാര്‍ത്തകള്‍.