CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 44 Seconds Ago
Breaking Now

50 വര്‍ഷം ദൈര്‍ഘ്യമുള്ള മോര്‍ട്ട്‌ഗേജുകള്‍ വരുന്നു; ലോണ്‍ എടുക്കുന്നവര്‍ മാത്രമല്ല ഭാവി തലമുറയും ഭാരം ചുമക്കട്ടെ; കുട്ടികളിലേക്ക് കൈമാറുന്ന തരം മോര്‍ട്ട്‌ഗേജുകള്‍ വലിയ വീടുകള്‍ വാങ്ങാന്‍ സഹായിക്കുമെന്ന് മന്ത്രിമാര്‍?

സ്വന്തം ജീവിതകാലത്ത് മോര്‍ട്ട്‌ഗേജുകള്‍ അടച്ചുതീര്‍ക്കാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കില്ല

ലോണെടുത്ത് എന്തെങ്കിലും വാങ്ങാന്‍ ഇഷ്ടമാണെങ്കിലും ഇത് തിരികെ അടയ്ക്കുമ്പോള്‍ അത്ര സുഖമൊന്നും കാണില്ല. എത്രയും വേഗം ലോണുകള്‍ തീര്‍ക്കാനാണ് സാധാരണ ആളുകള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ സ്വയം ഭാരം ചുമക്കുന്നതിന് പുറമെ ഭാവിയില്‍ മക്കള്‍ കൂടി തിരിച്ചടവ് നടത്തുന്ന വിധത്തില്‍ 50 വര്‍ഷം ദൈര്‍ഘ്യമുള്ള മോര്‍ട്ട്‌ഗേജുകള്‍ ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. 

അഞ്ച് ദശകമോ, അതിലേറേയോ ദൈര്‍ഘ്യമുള്ള മോര്‍ട്ട്‌ഗേജുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമേകാന്‍ ലെന്‍ഡേഴ്‌സിന് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. ഇതുവഴി കുടുംബങ്ങള്‍ക്ക് വലിയ വീടുകളിലേക്ക് താമസം മാറാന്‍ അവസരം നല്‍കാന്‍ കഴിയും.Different Types Of Mortgages: What Are The Various Types Available In The UK ?

സ്വന്തം ജീവിതകാലത്ത് മോര്‍ട്ട്‌ഗേജുകള്‍ അടച്ചുതീര്‍ക്കാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കില്ല. പകരം പ്രോപ്പര്‍ട്ടികള്‍ കുട്ടികള്‍ക്ക് കൈമാറാനും, ഇതോടൊപ്പം ഇതിന്റെ കടവും അടച്ച് തീര്‍ക്കാനും ഇവരുടെ ഉത്തരവാദിത്വമാക്കി മാറ്റാനാണ് പദ്ധതി. വലിയ ലോണുകള്‍ എടുക്കാന്‍ സാധിക്കുന്നതോടെ സ്വപ്‌നഭവനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നാണ് മന്ത്രിമാരുടെ വിശ്വാസം. 

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പ്രോപ്പര്‍ട്ടിയുടെ നെറ്റ് വാല്യൂവിലാണ് ഈടാക്കുന്നത്. അതിനാല്‍ മോര്‍ട്ട്‌ഗേജ് ചെയ്ത പ്രോപ്പര്‍ട്ടിയുടെ ഉടമ മരിച്ചാല്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് കുറവായിരിക്കും. വീടുകളുടെ ഉടമസ്ഥരാക്കി ആളുകളെ മാറ്റാന്‍ വിവിധ പദ്ധികള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം 4 ലക്ഷം പേരാണ് ആദ്യമായി വീട് വാങ്ങിയത്. എന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 15 വര്‍ഷത്തിനിടെ ഏറ്റവും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. മേയ് അവസാനത്തോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശരാശരി പലിശ നിരക്കുകള്‍ 1.96 ശതമാനത്തില്‍ എത്തിയതായി വ്യക്തമാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.