CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 15 Seconds Ago
Breaking Now

ഈശോയെ ഹൃദയത്തിലേക്ക് സ്വീകരിച്ച് 12 കുരുന്നുകള്‍ ; ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് ഇടവകയില്‍ ആദ്യ കുര്‍ബ്ബാന സ്വീകരണം അവിസ്മരണീയമായി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവകാ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട ബ്രിസ്റ്റോള്‍ സെന്റ് തോമസ് ഇടവകയില്‍ ആദ്യ ബാച്ചിലെ 12 ഓളം കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം അവിസ്മരണീയമാക്കി. എസ്ടിഎസ്എംസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത യൂത്ത് കോര്‍ഡിനേറ്റര്‍ ഫാ ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ 12 ഓളം കുരുന്നുകളാണ് ഈശോയെ ആദ്യമായി നാവില്‍ സ്വീകരിച്ചത്

രാവിലെ പത്തരയോടെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ തിങ്ങി നിറഞ്ഞ ദേവാലയത്തില്‍ 12 ഓളം കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. നാലോളം കുട്ടികളുടെ സ്ഥൈര്യ ലേപനം നടന്നു.

കുട്ടികളോട് ഈശോയെ സുഹൃത്തായി കൊണ്ടുനടക്കാന്‍ കുരുന്നുകള്‍ക്ക് കഴിയട്ടെയെന്ന് ഫാ ഫാന്‍സ്വാ പത്തില്‍ തന്റെ വചന സന്ദേശത്തിലൂടെ വ്യക്തമാക്കി. തുടര്‍ന്ന് വിവിധ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.

ചടങ്ങുകള്‍ക്ക് സിസ്റ്റര്‍മാരായ ലീന മേരി, സി. ഗ്രേസ് മേരി, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ട്രസ്റ്റിമാര്‍, വേദപാഠ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ വാര്‍ഡുകളുടെ കൂട്ടായ്മകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.