CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 15 Seconds Ago
Breaking Now

ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാല്‍സിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ   ആഭിമുഖ്യത്തില്‍ ജൂലൈ പതിനാറാം തീയതി ശനിയാഴ്ച  നടക്കുന്ന ആറാമത്  വാല്‍സിംഗ് ഹാം തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തീര്‍ഥാടനത്തിന്റെ കോഡിനേറ്റര്‍ മോണ്‍ ജിനോ അരീക്കാട്ട് എം സി ബി എസ് , ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയന്‍ കോഡിനേറ്റര്‍ ഫാ ഫിലിപ്പ് പന്തമാക്കല്‍ എന്നിവര്‍ അറിയിച്ചു  . രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും  ഒറ്റക്കും ഗ്രൂപ്പായും നൂറു കണക്കിന്  തീര്‍ഥാടകര്‍ എത്തിച്ചേരുന്ന തീര്‍ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായി രൂപതാ  കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാല്‍സിംഗ്ഹാമില്‍  രാവിലെ ഒന്‍പതരയ്ക്ക് ജപമാല യോടെയാണ് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നത് , തുടര്‍ന്ന് ആരാധന നടക്കും , പതിനൊന്ന് മണിക്ക് മരിയന്‍ സന്ദേശം .ഫാ. ജോസഫ് എടാട്ട് വി .സി നല്‍കും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം പന്ത്രണ്ട് നാല്പത്തി അഞ്ചിന് പ്രസുദേന്തി വാഴ്ച തുടര്‍ന്ന് പ്രദക്ഷിണം . രണ്ടേകാലിന്  നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും  ,രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും , മിഷനുകളില്‍ നിന്നും , എത്തുന്ന വൈദികര്‍ സഹ കാര്‍മ്മികര്‍ ആകും ,വൈകുന്നേരം നാലര മണിയോടെ  തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത് . തീര്‍ഥാടനത്തിനായി എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട് . ഗ്രൂപ്പ് ആയി എത്തുന്നവര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്  എന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.