CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 5 Minutes 27 Seconds Ago
Breaking Now

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം പൊന്നോണം 2022'സെപ്റ്റംബര്‍ 10 ന് ; ശ്രീ ജോര്‍ജ് ചേലക്കല്‍ അച്ഛന്‍ ആദ്യ ടിക്കറ്റ് ഉത്ഘാടനം നിര്‍വഹിച്ചു

ലെസ്റ്റര്‍ കേരളം കംമ്യുനിട്ടിയുടെ. ഓണാഘോഷം പൊന്നോണം 22  സെപ്തംബര്10  നു ജഡ്ജ് മെഡോ  കമ്മ്യുണിറ്റി കോളേജില്‍ വെച്ച് നടക്കും . 

ഓണസദ്യയുടെയും ഓണാഘോഷങ്ങളുടെയും ടിക്കറ്റു  ഉല്‍ഘാടനം  നിര്‍വഹിച്ചു .മദര്‍  ഓഫ് ഗോഡ് പള്ളി വികാരിയും സീറോ മലബാര്‍ സഭയുടെ യുകെ ഭദ്രാസന മോണ്‍സിഞ്ഞോറുമായ ബഹുമാനപ്പെട്ട ശ്രീ ജോര്‍ജ് ചേലക്കല്‍ അച്ഛന് ആദ്യ ടിക്കറ്റ് കൈമാറി  ലെസ്റ്റര്‍ കേരളം കമ്മ്യുണിറ്റി  പ്രസിഡന്റ് ശ്രീ ജോസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.  സെക്രട്ടറി അജീഷ് കൃഷ്ണനും ട്രെഷറര്‍ ബിനു ശ്രീധരനും സന്നിഹിതരായിരുന്ന  ഓണ ടിക്കറ്റുകളുമായി നമ്മുടെ കമ്മ്യൂണിറ്റിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഏവരെയും  സമീപിക്കുന്നതായിരിക്കും. എന്ന് സെക്രട്ടറി അജീഷ് കൃഷ്ണന്‍. അറിയിച്ചു  ഈ ഓണം ഗംഭീരമായി ആഘോഷിക്കുവാന്‍ ഏവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് കമ്മറ്റി അറിയിച്ചു 

 *പൊന്നോണം 2022* ഉത്സവാഘോഷങ്ങളിലേക്ക്  നിരവധി പരിപാടികള്‍ ഇതിനോടകം തന്നെ രംഗത്ത് എത്തിക്കുമെന്ന്. ആവേശത്തിലാണ് അംഗങ്ങള്‍. നിരവധി  അനവധി പ്രതിഭകള്‍ മാറ്റുരക്കുന്ന മാസ്മര പ്രകടങ്ങള്‍ക്കൊപ്പം. വിഭവ സമൃദ്ധമായ സദ്യയും കൂടിയാകുമ്പോള്‍  പരിപാടി പൊടി പൊടിക്കും എന്ന കാര്യത്തില്‍ ലെസ്റ്റര്‍ നിവാസികളായ മലയാളികള്‍ക്ക് സംശയമില്ല 

5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും LKC അംഗങ്ങളുടെ വിസിറ്റിംഗ് വിസയില്‍ ഉള്ള മാതാപിതാക്കള്‍ക്കും ടിക്കറ്റ് ഫ്രീ ആയിരിക്കും കൂടാതെ ഓണാഘോഷത്തിന്റെ അന്നെ ദിവസം ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല.  കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി  കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കൊണ്ട് മുന്‍പോട്ടു പോകാനുള്ള ശ്രമത്തിലാണ് കമ്മറ്റി 

( അനീഷ്  ജോണ്‍ )




കൂടുതല്‍വാര്‍ത്തകള്‍.