CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 30 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണമാസ ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ പ്രശസ്ത പിന്നണി ഗായകന്‍ ജയദീപ് വാരിയര്‍

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷമായി ശനിയാഴ്ച്ച, ജൂലൈ 30ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6:00 മുതല്‍ ആഘോഷിക്കും.

സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് വാല്മീകി മഹര്‍ഷി രചിച്ച രാമായണം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ പാരായണം (വായന) ഈ മാസമാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകം രാമായണ മാസം എന്നും അറിയപ്പെടുന്നു.

രാമായണ മാസാചരണം സമുചിതമായി ആഘോഷിക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ശനിയാഴ്ച്ച, ജൂലൈ 30ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6:00 മുതല്‍ വിവിധയിനം പരിപാടികളോടെ ആചരിക്കും.

പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ ജയദീപ് വാരിയര്‍ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയാണ് ഈ വര്‍ഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലും വിദേശത്തുമായി 700ല്‍ അധികം സ്റ്റേജ് പെര്‍ഫോമന്‍സ് ചെയ്തിട്ടുള്ള ജയദീപ്, തെന്നിന്ത്യന്‍ സിനിമകളിലുള്‍പ്പടെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭക്തി ഗാന സുധ കൂടാതെ ശ്രീ സദാനന്ദന്‍ ദിവാകരന്‍ നേതൃത്വം നല്‍കുന്ന രാമായണ പാരായണം, LHA കുട്ടികളുടെ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.

ഈ വര്‍ഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്ത് കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?, Diana Anilkumar: ?07414553601?.

 

Event will be conducted in line with government and public health guidance.

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.