ലിവര്‍പൂള്‍: ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ ഇടവകയിലെ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പ് സമാപിച്ചു. അവധിക്കാലം കുട്ടികള്‍ക്ക് സന്തോഷത്തിന്റെ അനുഭവമാക്കുന്നതിനായി തയ്യാറാക്കിയ ക്യാമ്പ് ജൂലൈ 25, 26, 27 ദിവസങ്ങളില്‍ പള്ളിയിലും പള്ളിയുടെ ഹാളിലുമായാണ് സംഘടിപ്പിച്ചത്. ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്ക് സലേഷ്യന്‍ സഭയിലെ വൈദികനായ ഫാ സാജു, ബ്രദര്‍ സിക്സ്റ്റസ്, ബ്രദര്‍ ജാക്ക് എന്നിവരും ഒന്നു മുതല്‍ ആറുവരെയുള്ള കുട്ടികള്‍ക്ക് ചാരിറ്റി കോണ്‍വെന്റിലെ സിസ്റ്റര്‍മാരായ സി വിമല്‍ ജോസ്, സി ജോസ്ലിന്‍ എന്നിവരുമാണ് ക്യാമ്പ് നയിച്ചത്.
കൂടാതെ മതബോധന അധ്യാപകരായ മഞ്ചു വിത്സന്‍, മഞ്ചു എബിന്‍, ഷോബി ജോ, ഷാലി വര്‍ഗ്ഗീസ്, റിന്‍സി ഷാജു, ടിജി ഷീന്‍, വത്സമ്മ മാനുവല്‍, ജിന്‍സി ആന്റണി, സ്വപ്ന ജോജോ, അലീറ്റ ജോയ്‌സ്, എന്നിവരും, സീനിയര്‍ വിദ്യാര്‍ത്ഥികളായ മില്‍ട്ടന്‍ ടോം, മിലന്‍ ടോം, റിയ റോബര്‍ട്ട്, എല്‍വീന വര്‍ഗീസ് എന്നിവരും ചേര്‍ന്ന് ക്യാമ്പ് ദിനങ്ങള്‍ സജീവമാക്കി. വികാരി ഫാ ആന്‍ഡ്രൂസ് ചെതല നോടൊപ്പം ക്യാമ്പ് കോഡിനേറ്റര്‍ ടോം ഫിലിപ്പ്, ട്രസ്റ്റിമാരായ വര്‍ഗ്ഗീസ് ആലുക്ക, ആന്റണി മടുക്കക്കുഴി, അനില്‍ ജോസഫ്, എന്നിവര്‍ ക്യാമ്പിന്റെ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.
ഷൈമോന്‍ തോട്ടുങ്കല്‍