CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 45 Seconds Ago
Breaking Now

കുട്ടികളെ കൊണ്ട് കല്ല് വെട്ടിക്കുന്നതും മരം മുറിപ്പിക്കുന്നതുമായ വീഡിയോ വൈറല്‍ ; സ്‌കൂളിനെതിരെ അച്ചടക്ക നടപടി

തുടര്‍ നടപടികള്‍ക്കായി സ്‌കൂള്‍ സന്ദര്‍ശിയ്ക്കുന്നതിന് അധികൃതര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കുട്ടികളെക്കൊണ്ട് കഠിന ജോലികള്‍ ചെയ്യിച്ചതിന് ബിഹാര്‍ സ്‌കൂളിനെതിരെ അച്ചടക്ക നടപടി. ജെഹനാബാദിലെ സര്‍ക്കാര്‍ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികള്‍ മരം മുറിയ്ക്കുന്നതിന്റെയും കല്ല് വെട്ടുന്നതിന്റെയും വീഡിയോ വൈറലായതിന് പിന്നാലെ സ്‌കൂളിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി അറിയിച്ച് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

Bihar government school students forced to do physical labour, video goes  viral | WATCH

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കുട്ടികള്‍ മരം മുറിയ്ക്കുകയും കല്ലുകള്‍ വെട്ടുകയും ആഴത്തില്‍ നിലം കുഴിയ്ക്കുകയുമൊക്കെ ചെയ്യുന്നതായി കാണാം. ഇടയ്ക്ക് അധികാരികള്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്. കുട്ടികള്‍ ജോലിയെടുക്കുമ്പോള്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യം തനിയ്ക്കറിയാമായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും ജെഹനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് റിച്ചി പാണ്ഡെ അറിയിച്ചു.

ഇസ്ലാംപൂര്‍ പഞ്ചായത്തിലുള്ള സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ബ്ലാക് ബോര്‍ഡുകള്‍ പൊട്ടിപ്പൊളിഞ്ഞതും ഉച്ചഭക്ഷണം തീരെ നിലവാരമില്ലാത്തതുമാണ്. ഇവിടെ കുട്ടികള്‍ ക്ലാസ്സില്‍ കയറുന്നതും കുറവാണെന്നാണ് വിവരം. തുടര്‍ നടപടികള്‍ക്കായി സ്‌കൂള്‍ സന്ദര്‍ശിയ്ക്കുന്നതിന് അധികൃതര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.