CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 36 Seconds Ago
Breaking Now

ഹള്‍ക്കിനെ പോലെ ആകാന്‍ ശ്രമിച്ച് ശരീരത്തില്‍ ഓയില്‍ കുത്തിവച്ചു ; ബ്രസീലിയന്‍ ബോഡി ബില്‍ഡറിന് ദാരുണാന്ത്യം

ദോഷവശം മനസ്സിലാക്കിയിട്ടും മസില്‍ ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകള്‍, പെക്റ്ററലുകള്‍, പുറം പേശികള്‍ എന്നിവയില്‍ ദിവസവും ഈ ഓയില്‍ അയാള്‍ കുത്തിവച്ചു.

ഹള്‍ക്കിനെ പോലെ ആകാന്‍ ശ്രമിച്ച് ശരീരത്തില്‍ ഓയില്‍ കുത്തിവച്ച ഒരു ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ തന്റെ 55 ാം ജന്മദിനത്തില്‍ മരിച്ചു. വാല്‍ഡിര്‍ സെഗാറ്റോ വര്‍ഷങ്ങളായി മസില്‍ പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോള്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്‌ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇതിന്റെ ദോഷവശം മനസ്സിലാക്കിയിട്ടും മസില്‍ ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകള്‍, പെക്റ്ററലുകള്‍, പുറം പേശികള്‍ എന്നിവയില്‍ ദിവസവും ഈ ഓയില്‍ അയാള്‍ കുത്തിവച്ചു.  

ഹള്‍ക്ക്, ബോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു അയാളുടെ സ്വപ്!നം. അതിനായി അയാള്‍ തീര്‍ത്തും അപകടകരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായി.  49 ാമത്തെ വയസ്സില്‍ ഡോക്ടര്‍മാര്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇനിയും ഈ രീതി തുടര്‍ന്നാല്‍ ഞരമ്പുകള്‍ എന്നേക്കുമായി തകരാറിലാകുമെന്നും, പിന്നീട് ബാധിക്കപ്പെട്ട ഭാഗം മുറിച്ച് മാറ്റേണ്ടി വരുമെന്നും അയാളോട് അവര്‍ പറഞ്ഞു. എന്നാല്‍, ഈ മുന്നറിയിപ്പൊന്നും അയാള്‍ കാര്യമായി എടുത്തില്ല. നിര്‍മാണത്തൊഴിലാളിയായിരുന്ന തന്നെ ഇപ്പോള്‍ നാലാളറിയുന്നത് ഈ ശരീരം കൊണ്ടാണെന്ന് ഇയാള്‍ മനസിലാക്കി. ഒരു ടിക് ടോക്ക് താരമായ അയാള്‍ക്ക് 1.6 മില്യണ്‍ ഫോളോവേഴ്‌സുണ്ടായിരുന്നു. സ്വയം കുത്തിവയ്ക്കാന്‍ തുടങ്ങിയതിന് ശേഷം അയാളുടെ ബൈസെപുകള്‍ 23 ഇഞ്ച് വരെ ഉയര്‍ന്നു. തന്റെ ശരീരമാറ്റത്തിന്റെ ചിത്രങ്ങള്‍ അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ 'വാല്‍ദിര്‍ സിന്തോള്‍' എന്ന് സ്വയം വിളിക്കുകയും ചെയ്തു. എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, മരണസമയത്ത് അയാളെ കാണാന്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ എത്തിയിരുന്നുള്ളൂ. കൂടാതെ നിരവധി സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉണ്ടായിരുന്നിട്ടും അയാള്‍ ഒറ്റപ്പെട്ട ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അവസാനകാലത്ത് ചുരുക്കം ചില സുഹൃത്തുക്കളും, അയല്‍ക്കാരും മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.

ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അയാളെ മരണദിവസം ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെ എത്തിയതും അയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.